India - 2025
പ്രവാസികൾക്ക് വിമാന ടിക്കറ്റ് സ്പോൺസർ ചെയ്ത് സന്യാസിനി സമൂഹം
സ്വന്തം ലേഖകന്‍ 15-05-2020 - Friday
നെടുമ്പാശ്ശേരി: വിദേശത്ത് നിന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട പ്രവാസികൾക്ക് വിമാന ടിക്കറ്റ് സ്പോൺസർ ചെയ്ത് കത്തോലിക്ക സന്യാസിനി സമൂഹം. ആലുവക്കാരായ പാവപ്പെട്ട പ്രവാസികളെ സ്പോൺസർഷിപ്പിലൂടെ നാട്ടിലെത്തിക്കുമെന്ന അന്‍വര്‍ സാദത്ത് എംഎല്‍എയുടെ വാർത്ത വായിച്ചതിനെ തുടർന്ന് സിസ്റ്റർമാർ തങ്ങളെ കൊണ്ട് കഴിയുന്ന സഹായം നല്‍കാമെന്ന്‍ അറിയിക്കുകയായിരിന്നു. നെടുമ്പാശ്ശേരി പഞ്ചായത്തിൽ കരിയാടുള്ള സെന്‍റ് തെരേസ കോൺവെന്‍റാണ് ഒരാളുടെ ടിക്കറ്റിനുള്ള തുകയായ പതിനയ്യായിരം (15000) രൂപ സംഭാവന ചെയ്തത്.
കോണ്‍വെന്‍റില്‍ എത്തിയ എംഎല്‍എ, മദർ സുപ്പീരിയർ സിസ്റ്റർ ജോയ്സി ചിറ്റിനപ്പിള്ളിയുടെ കയ്യിൽ നിന്നും തുക ഏറ്റുവാങ്ങി. അസിസ്റ്റൻഡ് സുപ്പീരിയർ സിസ്റ്റർ റോസിലി കോലഞ്ചേരി, പ്രൊക്യുറ്റർ സിസ്റ്റർ ജെയിൻ എടാട്ടേൽ, മുൻ പഞ്ചായത്ത് മെമ്പർ പിവൈ എൽദോ എന്നിവർ സന്നിഹിതരായിരുന്നു. കാരുണ്യ പ്രവർത്തി ചെയ്ത സിസ്റ്റർമാരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഈ പ്രവർത്തി മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെയെന്ന് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. സെന്‍റ് തെരേസ കോൺവെന്റിന്റെ നേതൃത്വത്തിൽ ഒത്തിരി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക