India
വ്യാജ പ്രചരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒത്തിരി വേദനയുണ്ട്: സന്യാസ അര്‍ത്ഥിനി ദിവ്യയുടെ അമ്മ
സ്വന്തം ലേഖകന്‍ 12-05-2020 - Tuesday
പത്തനംതിട്ട: തിരുവല്ലയില്‍ മരിച്ച സന്യാസ അര്‍ത്ഥിനി ദിവ്യയുടെ മരണത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് വ്യാജ പ്രചരണമാണെന്നും അതില്‍ ഏറെ വേദനയുണ്ടെന്നും അമ്മ കുഞ്ഞുമോള്‍. ന്യൂസ് 18 ചാനലിനോടാണ് ദിവ്യയുടെ അമ്മയുടെ വേദനയോടുള്ള പ്രതികരണം. മൃതദേഹത്തില്‍ പകുതി വസ്ത്രം മാത്രമേ ഉണ്ടായിരിന്നുള്ളൂ എന്ന പ്രചരണം തെറ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
“സത്യം പറഞ്ഞാല്‍ ഇത് കേള്‍ക്കുമ്പോള്‍ ഒത്തിരി വേദനയുണ്ട്. ഞങ്ങള്‍ മാതാപിതാക്കളാണ്. എന്നെപോലെ വേദനിക്കുന്ന ഒത്തിരി മാതാപിതാക്കളുണ്ട്. ഓരോ വാക്കുകളും കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പോലും പറ്റുന്നില്ല. ഇക്കാര്യത്തെ കുറിച്ച് കത്തോലിക്ക സഭയും അന്വേഷിച്ച് പഠിക്കാമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ട്”. കുഞ്ഞുമോള്‍ പറഞ്ഞു. പ്രചാരണങ്ങള്‍ക്കു എതിരെ പോലീസില്‍ പരാതി നല്കുവാന്‍ ഒരുങ്ങുകയാണ് ദിവ്യയുടെ കുടുംബം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക