News

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പഠനപരമ്പരക്കായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ്

പ്രവാചക ശബ്ദം 01-06-2020 - Monday

ഇന്നു മുതൽ സംപ്രേക്ഷണം ആരംഭിച്ച കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പഠനപരമ്പരക്കായി പ്രവാചകശബ്ദം പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ചു. ബ്രദർ തോമസ് പോൾ നയിക്കുന്ന പഠനപരമ്പരയുടെ വീഡിയോ ക്ലാസ്സുകളും ഇവയുടെ ലിഖിത രൂപത്തിലുള്ള പഠനങ്ങളും ലഭ്യമാകുന്ന രീതിയിലാണ് ഈ വാട്സാപ്പ് ഗ്രൂപ്പ് ക്രമീകരിച്ചിരിക്കുന്നത്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ ഗൗരവമായ പഠനം ആഗ്രഹിക്കുന്നവർക്കു വേണ്ടി മാത്രമുള്ളതായിരിക്കും ഈ ഗ്രൂപ്പ്. ഇന്ന് പലരും നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമായിരിക്കുന്നതിനാൽ പലവിധത്തിലുള്ള പോസ്റ്റുകൾ കൊണ്ടു ഗൗരവമായ പഠനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതിനാൽ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പഠനപരമ്പരയുടെ വിഡിയോകളും ലിഖിത രൂപങ്ങളും മാത്രമായിരിക്കും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക.

യാത്രക്കിടയിൽ ശ്രവിക്കുന്നതിനും പഴയക്ലാസ്സുകൾ വീണ്ടും പഠിക്കുന്നതിനും ഈ വാട്സാപ്പ് ഗ്രൂപ്പ് സഹായകമായിരിക്കും. താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ഗ്രൂപ്പിൽ അംഗമാകുക.

ഗ്രൂപ്പ് ലിങ്ക്

More Archives >>

Page 1 of 554