News - 2025
ഞായറാഴ്ച ആരാധനാലയങ്ങളില്‍ പോകാം: സമ്പൂര്‍ണ്ണ ലോക്ഡൗണിൽ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍
പ്രവാചക ശബ്ദം 13-06-2020 - Saturday
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷ പകര്‍ന്നുകൊണ്ട് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിൽ നിയന്ത്രിത ഇളവുകൾ. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതോടെ രണ്ടര മാസത്തെ കാത്തിരിപ്പിന് ശേഷം ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പങ്കുചേരാന്‍ വിശ്വാസികള്‍ക്കു ഉപാധികളോടെ അനുമതി ലഭിച്ചിരിക്കുകയാണ്. ആരാധനാലയങ്ങൾ തുറന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച ലോക്ഡൗൺ നടപ്പാക്കിയാൽ വിശ്വാസികൾക്ക് ദേവാലയങ്ങളില്‍ എത്താൻ സാധിക്കില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരിന്നു. ഈ സാഹചര്യത്തിലാണ് ഉപാധികളോടെ അനുമതി ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച ആരാധനാലയങ്ങളിൽ പോകുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ളവർക്കും സമ്പൂർണ ലോക്ഡൗൺ ബാധകമല്ലെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക