India - 2024

ഫാ. ജോസഫ് വെള്ളമറ്റം കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ്

01-07-2020 - Wednesday

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസായി റവ.ഡോ. ജോസഫ് വെള്ളമറ്റത്തിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. രൂപത വികാരി ജനറാള്‍മാരായിരുന്ന ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, മോണ്‍. ജോര്‍ജ് ആലുങ്കല്‍ എന്നിവര്‍ വിരമിച്ചതിനെത്തുടര്‍ന്നാണു നിയമനം. പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഇദ്ദേഹം ഇടവകകളുടെയും വൈദികരുടെയും പ്രത്യേക ചുമതല വഹിക്കും. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ആരാധനക്രമത്തില്‍ ഡോക്ടറേറ്റ് നേടി. രൂപതാ വിശ്വാസജീവിത പരിശീലനകേന്ദ്രം ഡയറക്ടര്‍, മൈനര്‍ സെമിനാരി റെക്ടര്‍, നിര്മൊല തിയോളജിക്കല്‍ കോളജ് ഡയറക്ടര്‍, ആരാധനക്രമവിഭാഗം ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

നിലവിലെ സിഞ്ചെല്ലൂസുമാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. കുര്യന്‍ താമരശേരി എന്നിവര്ക്കുറ പുറമെയാണ് പ്രോട്ടോ സിഞ്ചെല്ലൂസായി ഫാ. ജോസഫ് വെള്ളമറ്റം ഇന്നു സ്ഥാനമേറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജരായി ഫാ. ഡൊമിനിക് അയലൂപ്പറമ്പിലും, രൂപത ആരാധനക്രമവിഭാഗത്തിന്റെയും അമല പ്രസിന്റെയും ഡയറക്ടറായി ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കലും, രൂപത വൊക്കേഷന്‍ ബ്യൂറോ ഡയറക്ടറും മിഷന്ലീസഗ് അസിസ്റ്റന്റ് ഡയറക്ടറുമായി ഫാ.തോമസ് നരിപ്പാറയിലും ഇന്നു ചുമതല ഏറ്റെടുക്കും.

More Archives >>

Page 1 of 329