Arts

ലോക ലഹരി വിരുദ്ധ ദിനത്തിൽ ചാനലുകളിൽ നിറഞ്ഞത് വൈദികന്‍ ഒരുക്കിയ സംഗീത ആൽബം

പ്രവാചക ശബ്ദം 03-07-2020 - Friday

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്ത സംഗീത ആൽബം ഒരുക്കിയത് വൈദികൻ. ഭാരത സർക്കാരിന്റെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയ്ക്ക് വേണ്ടി നെയ്യാറ്റിൻകര ലത്തീൻ രൂപത വൈദികനായ ഫാ. ആർ.പി. റോബിൻ രാജ് എന്ന വൈദികനാണ് രചനയും സംഗീതവും നൽകി തന്റെ യൂട്യൂബ് ചാനലായ റോബിൻസ് ഹാർമണിയിലൂടെ ആൽബം പുറത്തുവിട്ടത്. സംഗീത ആൽബത്തെ കുറിച്ച് ഭാരത സർക്കാരിന്റെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടറായ എ. ബ്രൂണോ വിവിധ ഇന്റർവ്യൂവുകളിൽ പരാമർശിച്ചിരിന്നു. നെയ്യാറ്റിൻകര രൂപതയിലെ അന്തിയൂർക്കോണം ഇടവക വികാരിയും രൂപതാ ബൈബിൾ-വചനബോധന കമ്മീഷനുകളുടെ ഡയറക്ടറുമാണ് ഫാ. ആർ.പി. റോബിൻ രാജ്.

അന്തിയൂർക്കോണം ഇടവകയിലെ വചനബോധന അധ്യാപകനായ രാജേന്ദ്രൻ എൽഷെദായിയാണ് സംഗീത ആൽബത്തിന് സ്ക്രിപ്റ്റ് എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബാലരാമപുരം ഇടവക അംഗവും ജീസസ് യൂത്ത് റെക്സ് ബാൻഡിലെ അനുഗ്രഹീത ഗായകനുമായ എവുജിൻ ഇമ്മാനുവേലാണ് ഗാനം ആലപിച്ചിരിക്കുന്നത് അന്തിയൂർക്കോണം കുരുവിൻമുഗൾ എന്നീ ഇടവകകളിലെ കലാകാരന്മാരാണ് സംഗീത ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. വൈശാഖ്, അരുൺ രാജ് എന്നിവർ ചിത്രീകരണവും എഡിറ്റിംഗും നിർവഹിച്ചു. ബ്രോഡ്ലാൻഡ് അറ്റ്മോസ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നടത്തിയിരിക്കുന്നത് ബിനോയ് രത്നാകരനാണ്.

More Archives >>

Page 1 of 17