News
ഫ്രാന്‍സിസ് പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം കുടുംബങ്ങള്‍ക്കു വേണ്ടി
പ്രവാചക ശബ്ദം 03-07-2020 - Friday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം കുടുംബങ്ങള്‍ക്ക് വേണ്ടി. പാപ്പയുടെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. കുടുംബങ്ങള്‍ ഇന്നു നിരവധി അപകടങ്ങള്‍ നേരിടുന്നുവെന്നും ഈ സാഹചര്യത്തില്‍ കുടുംബങ്ങളെ പിന്‍തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും അവരോടു ചേര്‍ന്നുനില്ക്കുകയും വേണമെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
ജീവിതത്തിന്‍റെ അമിത വേഗതയും തന്മൂലം ഉണ്ടാകുന്ന മാനസിക പരിമുറുക്കവും അടക്കം കുടുംബങ്ങള്‍ നേരിടുന്ന അപകടങ്ങള്‍ ഇന്നു നിരവധിയാണ്. കുട്ടികള്‍ക്കൊപ്പം കളിക്കുവാന്‍പോലും മാതാപിതാക്കള്‍ക്ക് ഇന്നു സമയമില്ല. അതിനാല്‍ സഭ കുടുംബങ്ങളെ പിന്‍തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും, അവരോടു ചേര്‍ന്നുനില്ക്കുകയും വേണം. ക്ലേശങ്ങള്‍ ലഘൂകരിക്കാന്‍ സഭ കുടുംബങ്ങളെ സഹായിക്കേണ്ടതുണ്ട്. സ്നേഹത്തിലും പരസ്പരാദരവിലും കുടുംബങ്ങള്‍ വളരുന്നതിനും നല്ലപൗരന്മാരായി നേരായ മാര്‍ഗ്ഗത്തിലൂടെ ജീവിക്കുന്നതിനും ഇടയാക്കണമേയെന്നു പ്രാര്‍ത്ഥിക്കാം. പാപ്പ പറഞ്ഞു.
1884-ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക