News - 2025
ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് 19 ബാധിച്ച് മരിച്ചു
പ്രവാചക ശബ്ദം 02-07-2020 - Thursday
ഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മലയാളിയായ കന്യാസ്ത്രീ കോവിഡ് 19 ബാധിച്ച് മരിച്ചു. ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സഭാംഗമായ സിസ്റ്റർ അജയ മേരിയാണ് മരിച്ചത്. കൊല്ലം രൂപതയിൽപെട്ട കുമ്പളം സ്വദേശിയാണ്.
എഫ്ഐഎച്ച് ദില്ലി പ്രോവിൻസിലെ പ്രോവിൻഷ്യാൾ സുപ്പീരിയര്‍ ആയിരുന്നു. ഡല്‍ഹി റീജീയണല്‍ സുപ്പീരിയര്‍ ആയിരിന്ന സിസ്റ്റര്‍ അജയയെ 2018-ലാണ് ഡല്‍ഹി പ്രോവിന്‍സിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി നിയമിച്ചത്. മൃതസംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഡൽഹിയിൽ നടക്കും.