Arts

യൂട്യൂബ് ചാനലിലെ ആദ്യ വീഡിയോയിൽ ക്രിസ്തുവിനെ വീണ്ടും വരച്ച് കോട്ടയം നസീർ

പ്രവാചക ശബ്ദം 07-07-2020 - Tuesday

കൊച്ചി: പീഡാനുഭവ ചിത്രം വരച്ചു അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖ ചലച്ചിത്ര ഹാസ്യ നടന്‍ കോട്ടയം നസീർ ക്രിസ്തുവിന്റെ ചിത്രം വരക്കുന്ന വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു. താരം പുതുതായി ആരംഭിച്ച കോട്ടയം നസീര്‍ ആര്‍ട്ട് സ്റ്റുഡിയോ എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓയില്‍ പെയിന്റില്‍ നിന്നു വ്യത്യസ്ഥമായി ആക്രിലിക് പെയിന്‍റ് ഉപയോഗിച്ചാണ് പുതിയ ചിത്രം. ചിത്രരചന പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ താന്‍ ആരംഭിച്ച യൂട്യൂബ് ചാനലിലെ ആദ്യ ചിത്രം ഏതായിരിക്കണമെന്ന ചോദ്യം മനസില്‍ ഉയര്‍ന്നപ്പോള്‍ യേശു ക്രിസ്തുവിനെ വരയ്ക്കുവാനാണ് മനസില്‍ തോന്നിയതെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ വരച്ചിട്ടുള്ള ചിത്രവും ക്രിസ്തുവിന്‍റേതാണെന്നും കോട്ടയം നസീർ പറയുന്നു.

ക്രിസ്തുവിന്റെ ചിത്രങ്ങള്‍ വരച്ച ചിത്രകാരന്മാരെ കുറിച്ചും അവരുടെ വിഖ്യാതമായ ചിത്രങ്ങളെ കുറിച്ചും വിവരണവുമായാണ് താരം പീഡാനുഭവ ചിത്രം വരയ്ക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന താന്‍ വരച്ച ക്രിസ്തുവിന്റെ പീഡാനുഭവ ചിത്രം ആലപ്പുഴ ബീച്ച് ക്ലബ് എന്ന സംഘടന ഏറ്റെടുത്തതും അതില്‍ നിന്നു ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരങ്ങളും അദ്ദേഹം വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ചിത്രം ആലപ്പുഴ ബീച്ച് ക്ലബ് ആലപ്പുഴ രൂപതയ്ക്കു കൈമാറിയിരിന്നു. ഇതിന്റെ ദൃശ്യങ്ങളും ചിത്ര രചനയ്ക്കു ഒടുവില്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. 15 മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ 27,000 ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »