India - 2024

കോവിഡ് ബാധിതര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ നേരിട്ടെത്തിച്ച് വൈദികര്‍

പ്രവാചക ശബ്ദം 12-07-2020 - Sunday

പൂന്തുറ: വർക്കലയിലെ എസ്.ആർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതരായി ഒബ്സർവേഷനിൽ കഴിയുന്ന പൂന്തുറ നിവാസികൾക്കു വസ്ത്രങ്ങളുമായി തിരുവനന്തപുരം അതിരൂപതയിലെ വൈദികര്‍. കഴിഞ്ഞ അഞ്ചു ദിവസമായി ക്വാറൻൈൻ കേന്ദ്രത്തിലായിരുന്ന ഇവരെ, ആന്റിജൻ ടെസ്റ്റ് നടത്തി വേഗത്തിൽ ഹോസ്റ്റ്പിറ്റലിലേക്ക് കൊണ്ട് പോയതിനാൽ വസ്ത്രങ്ങളൊന്നും തന്നെ കരുതിയിരുന്നില്ല. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട ഫാ. ആൻറണി എസ് ബി, ഫൊറോന വികാരി ഫാ. ജോസഫ് ബാസ്കറിനെ ബന്ധപ്പെടുകയായിരിന്നു.

തുടര്‍ന്നു ഫാ. ജോസഫിന്റെ നിർദ്ദേശമനുസരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത – ടി.എസ്.എസ്.എസിന്റെ സഹകരണത്തോടെ ആവശ്യമായുള്ള വസ്ത്രങ്ങളുടെയും വ്യക്തികളുടെയും ലിസ്റ്റ് തയ്യാറാക്കി. അതനുസരിച്ച് ഉച്ചയ്ക്ക് തന്നെ അഞ്ചുതെങ്ങ് ഫെറോനയിലെ പൂത്തുറ, മുങ്ങോട്, അഞ്ചുതെങ്ങ് ഇടവകകളിലെ വൈദികരായ ഫാ. ബിനു അലക്സും, ഫാ. ആൻണി എസ്.ബിയും, ഫാ. പ്രദീപ് ജോസഫും ചേർന്നു ആറ്റിങ്ങലിലെ സ്വകാര്യ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ ചെന്ന് വസ്ത്രങ്ങൾ വാങ്ങി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 331