India - 2025
മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം
പ്രവാചക ശബ്ദം 13-07-2020 - Monday
ചങ്ങനാശേരി: വീണു പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചങ്ങനാശേരി സ്വദേശിയായ മാര്‍ കോച്ചേരിക്ക് വ്യാഴാഴ്ചയാണു വീണു പരിക്കേറ്റത്. ആഫ്രിക്കന്‍ രാജ്യമായ സിംബാവേയിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചു ബിഷപ്പ് ജോര്‍ജ്ജ് കൊച്ചേരിയെ 2013-ലാണ് ഫ്രാന്‍സിസ് പാപ്പ ബാംഗ്ലാദേശിന്‍റെ അപ്പസ്തോലിക സ്ഥാനപതിയായി നിയോഗിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക