India - 2024

സാമ്പത്തിക സംവരണം: സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

23-07-2020 - Thursday

ചങ്ങനാശേരി: രാജ്യത്തെ സാമ്പത്തിക പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ഉദ്യോഗ മേഖലകളില്‍ പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ അന്ത:സത്ത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കുറ്റപ്പെടുത്തി.

കേരളത്തിലെ നായര്‍ സര്‍വീസ് സൊസൈറ്റി അടക്കമുളള സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികള്‍ വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിന് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയപ്പോഴാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഈ സംവരണം നടപ്പിലായത് അറിഞ്ഞിട്ടില്ലാത്തതുപോലെ പ്രവര്‍ത്തിക്കുന്നത്. ഇത് നീതികരിക്കാവുന്നതല്ല.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുളള സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്ഡ്ന അഡ്വാന്‍സ്ഡ് സ്റ്റഡീസ് സി.എസ്. പ്രവേശനത്തിന് പുറപ്പെടുപ്പിച്ച മാര്‍ഗരേഖയില്‍ ഇഡബ്ലൂഎസ് ഉള്‍പ്പെടെ വ്യവസ്ഥകള്‍ ഒഴിവാക്കുകയാണ്. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സ്ഥാപനങ്ങള്‍ ഇപ്രകാരം ലാഘവത്തോടെ സര്‍ക്കാര്‍ ഉത്തരവുകള്‍ കൈകാര്യം ചെയ്യുന്നത് അക്ഷന്തവ്യമാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ട്രെഷറര്‍ സിബി മുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കും, എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്കും ഇതു സംബന്ധിച്ച പരാതി നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.


Related Articles »