Life In Christ - 2025
ലണ്ടന്‍ തെരുവില്‍ യേശുവിനെ സ്തുതിച്ച് തുറന്ന ഡബിള്‍ ഡെക്കര്‍ ബസില്‍ സംഗീതജ്ഞരുടെ യാത്ര
പ്രവാചക ശബ്ദം 08-08-2020 - Saturday
ലണ്ടന്‍: ലണ്ടന്‍ തെരുവില്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ ബസില്‍ യേശു നാമത്തില്‍ സ്തുതി ഗീതങ്ങള്‍ ആലപിച്ചുള്ള സംഗീതജ്ഞരുടെ യാത്ര ശ്രദ്ധേയമാകുന്നു. പിക്കാഡില്ലി സര്‍ക്കസ്, പാര്‍ലമെന്റ് ഹൗസ്, വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബി, ഡൌണിംഗ് സ്ട്രീറ്റ്, ബക്കിംഹാം കൊട്ടാരം തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലൂടെ ‘വര്‍ഷിപ്പ് ദി കിംഗ്’ കൂട്ടായ്മയിലെ അംഗങ്ങള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടത്തിയ സംഗീത യാത്രയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. 'ഹൌ ഗ്രേറ്റ് ഈസ് ഔര്‍ ഗോഡ്' എന്ന പ്രശസ്തമായ ഗാനം ക്രിസ് ടോംലിനും, 'ഹി ഈസ് എക്സാള്‍ട്ടഡ്' എന്ന മറ്റൊരു പ്രശസ്ത ഗാനം ട്വില പാരീസും ആലപിച്ചപ്പോള്‍, 'റെക്ക്ലസ് ലവ്' എന്ന ഗാനം കോറി ആസ്ബറിയും, 'ഹൌ ഹി ലവ്സ്' എന്ന ഗാനം ജോണ്‍ മാര്‍ക്ക് മക്മില്ലനും ആലപിച്ചു.
വര്‍ഷിപ്പ് ലീഡര്‍ ബിയാട്രിസ് ഗ്ബോയെഗയാണ് പരിപാടി സംഘടിപ്പിച്ചത്. സ്വര്‍ഗ്ഗീയ പിതാവിലേക്കുള്ള മാര്‍ഗ്ഗം ജനങ്ങള്‍ക്ക് ചൂണ്ടിക്കാട്ടുകയായിരുന്നു തങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്ന്‍ ഗ്ബോയെഗ പറഞ്ഞു. ലോക്ക്ഡൌണ്‍ കാലത്ത് ദൈവം നമ്മെ തന്നോടു കൂടുതല്‍ അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ കൂടുതല്‍ ഉത്തേജിപ്പിക്കും. സഭയില്‍ ഐക്യത്തിന്റെ ആവശ്യമുണ്ടെന്നതാണ് അതിന്റെ കാരണം. ഒരു ശരീരമെന്ന നിലയില്‍ അതിനുവേണ്ടിയാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയെന്നും ഗ്ബോയെഗ വിവരിച്ചു. തെരുവിലെ ഡബിള്‍ ഡെക്കര്‍ ബസ് യാത്രയും സ്തുതി ഗീതാലാപനവും നവമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക