Life In Christ - 2025

റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ദേശീയ കൺവെൻഷനിൽ പ്രാർത്ഥന നടത്തുവാന്‍ കർദ്ദിനാൾ ഡോളൻ

പ്രവാചക ശബ്ദം 19-08-2020 - Wednesday

ന്യൂയോര്‍ക്ക്: അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന്റെ ഉദ്ഘാടന ചടങ്ങിൽ ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ പ്രാർത്ഥന നയിക്കും. "പ്രാർത്ഥന എന്നാൽ ദൈവത്തോടുള്ള സംസാരമാണ്. പ്രാർത്ഥനയിലൂടെ നമ്മൾ ദൈവത്തെ പ്രകീർത്തിക്കുന്നു. നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറയുന്നു. അത് രാഷ്ട്രീയപരമായ ഒന്നല്ല". കർദ്ദിനാൾ ഡോളൻ പറഞ്ഞു.

അതേസമയം താൻ റിപ്പബ്ലിക്കൻ വേദിയിൽ പ്രാർത്ഥിക്കുന്നതു കൊണ്ട് ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുന്നുവെന്നതിന് അർത്ഥമില്ലെന്ന് കർദ്ദിനാൾ വ്യക്തമാക്കിയിട്ടുണ്ട്. 2012ൽ ഇരുപാർട്ടികളുടെയും ദേശീയ കൺവെൻഷൻ വേദികളിൽ കർദ്ദിനാൾ ഡോളൻ പ്രാർത്ഥിച്ചിരുന്നു. 2017ൽ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റ ചടങ്ങിലും അദ്ദേഹം ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തി. 2012നു സമാനമായി ഡെമോക്രാറ്റിക് പാർട്ടി തന്നെ പ്രാർത്ഥിക്കാൻ ക്ഷണിക്കുകയായിരുന്നുവെങ്കിൽ അവർക്കു വേണ്ടിയും താന്‍ പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡെമോക്രാറ്റിക് ദേശീയ കൺവെൻഷനിൽ പ്രാർത്ഥിക്കാൻ കത്തോലിക്ക സഭയിൽ നിന്ന് ഈ വർഷം ക്ഷണം ലഭിച്ചിരിക്കുന്നത് ഈശോസഭാ വൈദികനായ ഫാ. ജെയിംസ് മാർട്ടിനും, സിസ്റ്റർ സൈമൺ ക്യാമ്പലിനുമാണ്. ജീവന്റെ മഹത്വം സംരക്ഷിക്കപ്പെടാനും, കറുത്ത വർഗ്ഗക്കാർക്കും, എൽജിബിടി കൗമാരക്കാർക്കും, അഭയാർത്ഥികൾക്കും വേണ്ടിയും പ്രാർത്ഥിക്കുമെന്ന് ഫാ. ജെയിംസ് മാർട്ടിൻ പറഞ്ഞു.

സഭയുടെ സ്വവർഗ്ഗാനുരാഗികളോടുളള നിലപാടിൽ അയവു വരുത്തണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന ഫാ. മാർട്ടിൻ, ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട സഭാ പ്രബോധനത്തെ പിന്തുണയ്ക്കുന്നു. എന്നാൽ ഇതിനു വിപരീതമായി ഭ്രൂണഹത്യയെ പൂർണമായി പിന്തുണക്കുന്ന നിലപാടാണ് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളത്. ഭ്രൂണഹത്യ നിയമം ഉദാരവത്കരിക്കണമെന്ന നിലപാടുള്ള ആളാണ് സിസ്റ്റർ സൈമൺ ക്യാമ്പൽ. അതേസമയം ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്ന നിലപാട് ഉള്ളതിനാല്‍ ഡൊണാള്‍ഡ് ട്രംപ് അംഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 45