Arts - 2025
'ദാവീദ് ആന്‍ഡ് ഗോലിയാത്ത്' ഒരുക്കിയ ഫാ. ജോസ് പുതുശേരിക്കു പുരസ്കാരം
21-08-2020 - Friday
കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിച്ച ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തില്‍ എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസ് പുതുശേരിക്കു പുരസ്കാരം. 'ദാവീദ് ആന്‍ഡ് ഗോലിയാത്ത്' എന്ന തിരക്കഥയാണ് അദ്ദേഹത്തെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പ്രമേയമാക്കിയായിരുന്നു മത്സരം.
737 തിരക്കഥകളില്‍ നിന്നാണ് 10 തിരക്കഥകള്‍ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്നു മന്ത്രി എ.കെ. ബാലന്‍, ജൂറി അംഗമായ സംവിധായകന്‍ കമല്‍ എന്നിവര്‍ അറിയിച്ചു. സംവിധായകരായ ശ്യാമപ്രസാദ്, ബ്ലസി, എഴുത്തുകാരി ചന്ദ്രമതി എന്നിവരാണു അന്തിമഘട്ട പുരസ്കാര നിര്‍ണയം നടത്തിയത്. അര ലക്ഷം രൂപയാണു സമ്മാനത്തുക. ഓസ്ട്രിയയില്‍ ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തുന്ന ഫാ. ജോസ് പുതുശേരി കൊച്ചി പൂണിത്തുറ സ്വദേശിയാണ്.
![](/images/close.png)