India - 2025

കെസിബിസി സമിതി പെട്ടിമുടി ദുരന്തമേഖല സന്ദര്‍ശിച്ചു

01-01-1970 - Thursday

കോട്ടയം: കേരള കത്തോലിക്ക സഭയുടെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ നിയോഗിച്ച ഡിസാസ്റ്റര്‍ കണ്‍സള്‍ട്ടേഴ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെസിബിസി വിദ്യാഭ്യാസ, പിന്നാക്കവിഭാഗ വികസന കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ അടങ്ങിയ സംയുക്ത സമിതി പെട്ടിമുടി ദുരന്തമേഖല സന്ദര്‍ശിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുവാന്‍ മനുഷ്യസാധ്യമായ എല്ലാ പ്രയത്‌നവും നടത്തുന്നവര്‍ക്കു സംഘം പിന്തുണയും അഭിവാദ്യവും അറിയിച്ചു. മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുള്ള കുഴിമാടത്തില്‍ പ്രാര്‍ത്ഥന നടത്തി. സമിതിയംഗങ്ങളായ ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ. തോമസ് തറയില്‍, ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ സംബന്ധിച്ചു.

More Archives >>

Page 1 of 341