India - 2025
റവ.ഡോ. അബ്രാഹം പാലത്തിങ്കല്‍ ഷംഷാബാദ് രൂപത വികാരി ജനറാള്‍
26-08-2020 - Wednesday
പാലക്കാട്: പാലക്കാട് രൂപതാംഗം റവ.ഡോ. അബ്രാഹം പാലത്തിങ്കല്‍ സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപത വികാരി ജനറാളായി നിയമിതനായി. രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ അഭ്യര്‍ത്ഥന പ്രകാരം മൂന്നുവര്‍ഷത്തെ സേവനത്തിനാണ് പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് റവ.ഡോ. പാലത്തിങ്കലിനെ നിയോഗിച്ചത്. വിവിധ ഇടവകകളില്‍ വികാരി, കെസിവൈഎം ഡയറക്ടര്‍, പിഎസ്എസ്പി എക്‌സിക്യൂട്ടീവ് സെക്രട്ടറി, കോട്ടയം സെമിനാരി പ്രഫസര്‍, രൂപത പിആര്‍ഒ, കര്‍ഷക ജാഗ്രതാ കമ്മിറ്റി അംഗം തുടങ്ങി വിവിധതലങ്ങളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.