India - 2025
ഹാര്‍ട്ട് ലിങ്ക്‌സ് പദ്ധതി ക്രിസ്തു സ്‌നേഹത്തിന്റെ സാക്ഷാത്കാരമെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
25-08-2020 - Tuesday
കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കുന്ന ഹാര്‍ട്ട് ലിങ്ക്‌സ് പദ്ധതി പാവപ്പെട്ടവരുടെയും വേദനിക്കുന്നവരുടെയും കൂടെ നില്‍ക്കുവാന്‍ ആഹ്വാനം ചെയ്ത ക്രിസ്തു സ്‌നേഹത്തിന്റെ സാക്ഷാത്കാരമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രതിനിധി സമ്മേളനത്തില്‍ ഹാര്‍ട്ട് ലിങ്ക്‌സ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ അതിരൂക്ഷമായി വര്‍ധിക്കുകയും സര്‍ക്കാര്‍ ഇടപെടലുകള്‍ അപര്യാപ്തമാകുകയും ചെയ്യുന്‌പോള്‍ സമീപത്തുവേദനിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ ഓരോ െ്രെകസ്തവനുമുള്ള ധാര്‍മിക ഉത്തരവാദിത്വമാണ് ഹാര്‍ട്ട് ലിങ്ക്‌സില്‍ അണിചേരുന്നതിലൂടെ ഏറ്റെടുക്കുന്നത്. സന്മനസും വിശാലഹൃദയവുമുള്ളവര്‍ ഹാര്‍ട്ട് ലിങ്ക്‌സ് എന്ന സ്‌നേഹക്കൂട്ടായ്മയില്‍ പങ്കുചേരണമെന്നു ബിഷപ്പ് അഭ്യര്‍ഥിച്ചു.
സീറോ മലബാര്‍ സഭയിലെ എല്ലാ കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ കമ്മിറ്റികളും വിവിധ രാജ്യങ്ങളിലെ എസ്എംസിഎ, എസ്എംസിസി തുടങ്ങിയ അഫിലിയേറ്റഡ് സംഘടനകളും സംയുക്തമായി നടത്തുന്ന ഹാര്‍ട്ട് ലിങ്ക്‌സ് പദ്ധതി സംഘടന കൂടെയുണ്ട് എന്ന സന്ദേശം സമുദായാംഗങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷെവ. ഡോ. മോഹന്‍ തോമസ് ചെയര്‍മാനായി, 26 രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഹാര്‍ട്ട് ലിങ്ക്‌സ് കമ്മിറ്റിക്ക് രൂപം നല്‍കി. രാഷ്ട്രീയ മേഖലയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ കത്തോലിക്ക കോണ്ഗ്രീസ് ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ ചെയര്‍മാനായുള്ള രാഷ്ട്രീയകാര്യ സമിതിയെ ചുമതലപ്പെടുത്തി. കേരളത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലെ അപാകതകളെ സംബന്ധിച്ചും ക്രൈസ്തവ പിന്നാക്കാവസ്ഥയെ സംബന്ധിച്ചും റിപ്പോര്‍ട്ട് തയാറാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ പി.ടി. ചാക്കോ അധ്യക്ഷനായുള്ള കമ്മീഷനെ ചുമതലപ്പെടുത്തി.
ന്യൂനപക്ഷവകുപ്പിന്റെ നീതിരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരത്തിനും വേണ്ടി തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും തീരുമാനിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഫാ ജിയോ കടവി സമാപന സന്ദേശം നല്‍കി.