India - 2025

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വെബ് കോണ്‍ഫറന്‍സ്

05-09-2020 - Saturday

കൊച്ചി: സീറോ മലബാര്‍ സഭാ അല്‍മായ ഫോറം നേതൃസമ്മേളനം ഇന്നുച്ചകഴിഞ്ഞു മൂന്നിന് വെബ് കോണ്‍ഫറന്‍സായി നടക്കും. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം ഉള്‍പ്പെടെ ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നു സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ അറിയിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ലെയ്റ്റി, ഫാമിലി, ജീവന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ന്യൂനപക്ഷ പദ്ധതികളെക്കുറിച്ചും ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ദേശീയ പ്രസിഡന്റ് ലാന്‍സി ഡി. കുണ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ സി.പി. ജോണ്‍സണ്‍ (മഹാരാഷ്ട്ര), പി.ടി. ചാക്കോ (ഗുജറാത്ത്), ഡോ. മാത്യു മാമ്പ്ര (കര്‍ണാടക), സിറിയക് ചൂരവടി (തമിഴ്നാട് ), പി.ജെ. തോമസ് (ഡല്‍ഹി ) എന്നിവര്‍ സംസാരിക്കും.

More Archives >>

Page 1 of 344