India - 2025
കോവിഡ് 19: ന്യൂഡൽഹിയില്‍ മലയാളി കന്യാസ്ത്രീ മരണമടഞ്ഞു
പ്രവാചക ശബ്ദം 04-09-2020 - Friday
നോയിഡ: ന്യൂഡൽഹിയില്‍ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗമായ മലയാളി കന്യാസ്ത്രീ കോവിഡ് 19 രോഗബാധയെ തുടര്‍ന്നു മരണമടഞ്ഞു. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ നജിബാബാദിലെ സെന്റ് മേരീസ് കോൺവെന്റിലെ അംഗമായിരുന്ന സിസ്റ്റർ ഫ്ലോസിയാണ് സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞത്. 74 വയസ്സായിരുന്നു. കടുത്ത ന്യൂമോണിയയും ശ്വാസതടസ്സവുമായി ആഗസ്റ്റ് 17നു ന്യൂഡൽഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സിസ്റ്ററുടെ ആരോഗ്യ നില ഓഗസ്റ്റ് 29നു ഗുരുതരമാകുകയായിരിന്നു.
തൃശൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ ഫ്ലോസി 1971-ലാണ് സന്യാസ വ്രത വാഗ്ദാനം നടത്തിയത്. സന്യാസ ജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് മെയ് 20ന് തുടക്കമായിരിന്നു. മൃതസംസ്കാരം നടത്തി. ഫരീദാബാദ് സീറോ മലബാര്‍ രൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസർ ഫാ. ജിന്റോ ടോം മൃതസംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക