Life In Christ
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനില്‍ ബെനഡിക്ട് പാപ്പയെ വരവേറ്റ യുവാവ് തിരുപ്പട്ടം സ്വീകരിച്ചു
പ്രവാചക ശബ്ദം 18-09-2020 - Friday
ലണ്ടന്‍: പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പയെ സ്വീകരിക്കുവാനും അദ്ദേഹവുമായി കുശലാന്വേഷണം നടത്തുവാനും ഭാഗ്യം ലഭിച്ച ബ്രിട്ടീഷ് പൗരനായ നൈജീരിയന്‍ യുവാവ് ‘പാസ്കല്‍ ഊച്ചെ’ തിരുപ്പട്ടം സ്വീകരിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ എസ്സെക്സിലെ ബ്രെന്റ്വുഡ് കത്തീഡ്രലില്‍വെച്ച് ബിഷപ്പ് അലന്‍ വില്ല്യംസില്‍ നിന്നുമാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്ക വൈദികനായത്. 2010 സെപ്റ്റംബര്‍ 18ന് മുന്‍ പാപ്പയെ വരവേല്‍ക്കുവാന്‍ ലഭിച്ച ഭാഗ്യം, അന്ന് ഇരുപത്തിയൊന്നു വയസുണ്ടായിരിന്ന ഊച്ചെയെ ബ്രിട്ടീഷ് കത്തോലിക്ക യുവത്വത്തിന്റെ ഒരു പ്രതീകമാക്കി മാറ്റുകയായിരുന്നു. ആ ഭാഗ്യം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചതും.
തന്റെ ജീവിതം മാറിമറിയുവാന്‍ പോകുന്നു എന്നറിയാതെയാണ് ഊച്ചെ സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററില്‍ ബെനഡിക്ട് പതിനാറാമന് സ്വീകരണമൊരുക്കുന്ന വേദിയിലെത്തിയത്. ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം പ്രാര്‍ത്ഥിക്കുകയായിരുന്ന ഊച്ചെയുടെ തോളില്‍ ആരോ തട്ടുകയും “യുവജനങ്ങളുടെ പേരില്‍ പാപ്പയെ സ്വാഗതം ചെയ്യൂ” എന്ന് പറയുകയുമായിരുന്നു. പാപ്പയെ വരവേല്‍ക്കുന്നതിനായി 2500 യുവജനങ്ങള്‍ക്കൊപ്പം കത്തീഡ്രലിന്റെ പടികളില്‍ ഊച്ചെയും നിലയുറപ്പിച്ചു. ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ യുവത്വത്തിന്റെ പ്രതിനിധിയായി പാപ്പയെ അഭിവാന്ദ്യം ചെയ്തുകൊണ്ട് ഊച്ചെ പറഞ്ഞ സന്ദേശത്തിന് ആളുകള്‍ ആഹ്ലാദാരവം മുഴക്കി.
“പരിശുദ്ധാത്മാവിന്റെ നിമിഷം” എന്നാണ് മുന്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയുടെ നിമിഷത്തെ ഊച്ചെ വിശേഷിപ്പിച്ചത്. പരിശുദ്ധ പിതാവേ, ഇതിനു മുന്‍പ് ഞങ്ങളില്‍ പലരും അങ്ങയുടെ മുഖം ടിവിയിലും ചിത്രങ്ങളിലുമാണ് കണ്ടിട്ടുള്ളതെന്നും അങ്ങയുടെ സന്ദര്‍ശനം ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാപ്പയുടെ അരികിലേക്ക് ആനയിക്കപ്പെട്ട ഊച്ചെയെ, പാപ്പ തോളില്‍ തട്ടി കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നു.
സംഭാഷണത്തിനിടയില്‍ വൈദികനാകാനുള്ള തന്റെ ആഗ്രഹം പാപ്പയോട് പറഞ്ഞുവെന്നും, പാപ്പ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് ഉറപ്പ് നല്‍കിയതായും മറ്റൊരു അഭിമുഖത്തില്‍ ഊച്ചെ വെളിപ്പെടുത്തിയിരുന്നു. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഊച്ചെയുടെ തിരുപ്പട്ട സ്വീകരണത്തിന് മുന്‍ പാപ്പ അയച്ച സന്ദേശം മെത്രാന്‍ വില്ല്യംസ് തിരുപ്പട്ട കര്‍മ്മങ്ങള്‍ക്കിടെ വായിച്ചു. ഊച്ചെക്ക് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുമെന്ന്‍ പാപ്പ സന്ദേശത്തില്‍ പറയുന്നുണ്ട്. വാന്‍സ്റ്റഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദില്‍ വേനല്‍ക്കാല ശുശ്രൂഷ നിര്‍വ്വഹിച്ച ശേഷം സെന്റ് ജെയിംസ് ലെസ്സ്, സെന്റ് ഹെലന്‍ ക്ളോച്ചെസ്റ്റര്‍ ഇടവകയില്‍ ഈ നവവൈദികന്‍ സേവനം ചെയ്യും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക