Life In Christ - 2025

കൊറോണ കാലഘട്ടത്തിലെ ധീര വൈദികരെ കണ്ടെത്താന്‍ മുണ്ടേലിയാന്‍ സെമിനാരി

പ്രവാചക ശബ്ദം 08-09-2020 - Tuesday

ഡെന്‍വര്‍: അമേരിക്കയില്‍ വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള ആത്മീയ ശുശ്രൂഷകള്‍ നിലച്ചുപോയ കൊറോണ കാലഘട്ടത്തില്‍ സ്തുത്യര്‍ഹവും വീരോചിതവുമായ രീതിയില്‍ തങ്ങളുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയ ധീര വൈദികരെ കണ്ടെത്താന്‍ മുണ്ടേലെയിന്‍ സെമിനാരി. തങ്ങളുടെ അജപാലന ദൌത്യം ധീരതയോടെ നിര്‍വ്വഹിച്ച വൈദികരെ കണ്ടെത്തി ആദരിക്കുന്നതിനുമുള്ള നാമനിര്‍ദ്ദേശങ്ങളാണ് മുണ്ടേലെയിന്‍ സെമിനാരി സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്. സെപ്റ്റംബര്‍ 14 വരെ നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നാണ് സെമിനാരി അറിയിച്ചിരിക്കുന്നത്.

പകര്‍ച്ചവ്യാധിയുടേതായ ഈ പ്രത്യേക കാലഘട്ടത്തില്‍ കണ്ട ചില നന്മകളെ ശ്രദ്ധിക്കുവാനും ബഹുമാനിക്കുവാനുമുള്ള ആഗ്രഹത്തില്‍ നിന്നുമാണ് വൈദികരെ അംഗീകരിക്കുവാനുള്ള ആശയം ഉടലെടുത്തതെന്ന്‍ മുണ്ടേലെയിന്‍ സെമിനാരിയുടെ റെക്ടറായ ഫാ. ജോണ്‍ കാര്‍ട്ട്ജെ പറഞ്ഞു. കൊറോണ വൈറസ് ജീവിതരീതിയില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ പ്രതീക്ഷയുടേയും, പ്രചോദനത്തിന്റേയും, പിന്തുണയുടേയും ഉറവിടമായി സഭ നിലകൊണ്ടിട്ടുണ്ടെന്നും രാജ്യത്തിലുടനീളമുള്ള ധീരരായ വൈദികര്‍ അസാധാരണമായ ധൈര്യത്തോടെ പകര്‍ച്ചവ്യാധിക്കിടയിലും ക്രിസ്തുവിനും തന്റെ ജനത്തിനുമിടക്കുള്ള ഒരു പാലമായി വര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിക്കാഗോ നഗരപ്രാന്തത്തിലെ ഇല്ലിനോയിസിലെ ബെര്‍വിനിലെ സെന്റ്‌ ലിയോണാര്‍ഡ് ഇടവകയിലെ ഓരോ ബ്ലോക്കിലും കാല്‍നടയായി എത്തി ദിവ്യകാരുണ്യം നല്‍കിയ ഫാ. ബോബി ക്രൂയെജെറിനേപ്പോലെയുള്ള വൈദികരുടെ പേരുകള്‍ ഇതിനോടകം തന്നെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 17ന് മുണ്ടെലെയിനിലെ റെക്ടേഴ്സ് ക്ലാസിക് ഗോള്‍ഫ് ഔട്ടിംഗില്‍ വെച്ച് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി പ്രാദേശിക വൈദികര്‍ അവാര്‍ഡ് സ്വീകരിക്കും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 47