India - 2025

ഡോ. മാത്യൂസ് ചക്കാലയ്ക്കല്‍ മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തിന്റെ പ്രിയോര്‍

പ്രവാചക ശബ്ദം 10-10-2020 - Saturday

മാന്നാനം: മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തിന്റെ പുതിയ പ്രിയോറായി റവ.ഡോ. മാത്യൂസ് ചക്കാലയ്ക്കല്‍ സിഎംഐ ചുമതലയേറ്റു. മുന്‍ പ്രിയോര്‍ റവ.ഡോ. സ്‌കറിയ എതിരേറ്റ് സിഎംഐ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ പ്രിന്‍സിപ്പലായി ചുതലയേറ്റതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആശമശ്രഷ്ഠന്‍, വിശുദ്ധ ചാവറ തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍, സെന്റ് ജോസഫ്‌സ് ഇടവക വികാരി, മാന്നാനത്തെ വിവിധ സിഎംഐ സ്ഥാപനങ്ങളുടെ മാനേജര്‍ എന്നീ ചുമതലകളാണ് റവ.ഡോ. മാത്യൂസ് ചക്കാലയ്ക്കല്‍ വഹിക്കുന്നത്. ചാവറ തീര്‍ഥാടനകേന്ദ്രം അസിസ്റ്റന്‍ഡ് ഡയറക്ടറായി ഫാ. തോമസ് കല്ലുകളം സിഎംഐയും നിയമിതനായി.

More Archives >>

Page 1 of 351