India - 2025
'പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി': ആദ്യ ബാച്ച് വൈദിക വിദ്യാർത്ഥികൾ സന്യാസ വസ്ത്രം സ്വീകരിച്ചു
പ്രവാചക ശബ്ദം 15-10-2020 - Thursday
അട്ടപ്പാടി: സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. ബിനോയി കരിമരുതിങ്കലും ആരംഭിച്ച 'പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' (PDM) സമൂഹത്തിലെ ആദ്യ ബാച്ച് വൈദിക വിദ്യാർത്ഥികൾ സന്യാസവസ്ത്രം സ്വീകരിച്ചു. ഇന്നു (ഒക്ടോബർ 15)അട്ടപ്പാടി താവളത്തിനടുത്ത് പാടവയൽ എന്ന സ്ഥലത്തെ പിഡിഎം ആശ്രമത്തിന്റെ ചാപ്പലിൽ നടന്ന ശുശ്രൂഷകള്‍ക്കിടെ മാർ ജേക്കബ് മനത്തോടത്തില്‍ നിന്നാണ് വൈദിക വിദ്യാര്‍ത്ഥികള്‍ സന്യാസവ്രതം സ്വീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ശുശ്രൂഷകളില്‍ ഫാ. സേവ്യർ ഖാൻ വട്ടായില്‍, ഫാ. ബിനോയ് കരിമരുത്തിങ്കൽ, സിസ്റ്റർ എയ്‌മി ഇമ്മാനുവേല്‍, സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോസ് ആലയ്ക്കക്കുന്നേൽ, സെഹിയോൻ ധ്യാനകേന്ദ്രം ജോയിന്റ് ഡയറക്ടർ ഫാ. ആൻ്റണി നെടുംപുറത്ത്, ഫാ. സാംസൺ മണ്ണൂർ, ഫാ. ജോയ് ചെമ്പകശ്ശേരി, സി. ബെനീറ്റ സിഎംസി എന്നിവരും പങ്കെടുത്തു.
2018 ഏപ്രിലില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ തിരുന്നാള്‍ ദിനത്തിലാണ് 'പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' (PDM) എന്ന പേരില്‍ വൈദികരുടെ പയസ് യൂണിയന്‍ തുടങ്ങാന്‍ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തു അനുവാദം നല്‍കിയത്. പയസ് യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അതില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരുടെ പരിശീലന കാര്യങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നതിനും വേണ്ടി ഫാ. ബിനോയി കരിമരുതിങ്കലിന് അന്നു ബിഷപ്പ് പ്രത്യേക ചുമതല നല്‍കിയിരിന്നു. ലോക സുവിശേഷവത്കരണം ലക്ഷ്യംവെച്ചുകൊണ്ട് വചനപ്രഘോഷണം നടത്തുക, പ്രായശ്ചിത്ത പരിഹാര ജീവിതം നയിക്കുക എന്നതാണ് കോണ്‍ഗ്രിഗേഷന്‍റെ ഉദ്ദേശ്യലക്ഷ്യം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക