India - 2025
ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം
പ്രവാചക ശബ്ദം 13-10-2020 - Tuesday
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധം. ജസ്യൂട്ട് കോണ്‍ഫറന്‍സ് ഓഫ് സൗത്ത് ഏഷ്യ ഇന്നലെ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി ദേശീയ ഐക്യദാര്‍ഢ്യദിനം ആചരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഇന്നലെ ഡല്‍ഹി ജന്തര്‍മന്തറില്‍ അണിനിരന്നു.
ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, മനുഷ്യാവകാശ പ്രവര്‍ത്തകരായ ഹര്‍ഷ മന്ദര്‍, പ്രഫ. അപൂര്‍വാനന്ദ, പോള്‍ ദിവാകര്‍, സിപിഐ നേതാവ് ആനി രാജ, ശബ്‌നം ഹാഷ്മി, രവി നായര്‍, മൈക്കല്‍ വില്യംസ്, ഹെന്റി തിഫാംഗ്‌നെ, അവിനാഷ് കുമാര്‍, വൃന്ദ ഗ്രോവര്‍, ജോണ്‍ ദയാല്‍, മേധാ പട്കര്‍, ഫാ. സ്റ്റന്‍സിലാവോസ് ഡിസൂസ, ഫാ. ജര്‍വിസ് ഡിസൂസ എന്നിവര്‍ ഐക്യദാര്‍ഢ്യ ധര്‍ണയില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ വൈദികന്റെ മോചനം ആവശ്യപ്പെട്ടു ഐക്യദാര്‍ഢ്യദിനാചരണം നടത്തിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക