News - 2025

വത്തിക്കാൻ സ്വിസ് ഗാര്‍ഡ് സേനയില്‍ കോവിഡ് വ്യാപിക്കുന്നു

പ്രവാചക ശബ്ദം 16-10-2020 - Friday

വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ സുരക്ഷാസേനയായ സ്വിസ് ഗാർഡുമാരിൽ കോവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടുവെന്ന്‍ സ്വിസ് ഗാർഡ്സ് ഇന്നലെ വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും ചെറിയ ആർമിയായ സ്വിസ് ഗാർഡ്സ് ഇതുവരെ ആകെ പതിനൊന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച വരെ കൂടുതൽ പരിശോധനകൾക്കായി ഉടനെ തന്നെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. 135 പേർ അടങ്ങിയതാണ് സ്വിസ് ഗാർഡ്സ്.

സ്വിസ് ഗാർഡ്സ് സേവനം ചെയ്യുന്ന ഇടങ്ങളിൽ രോഗം വ്യാപനം ലഘൂകരിക്കുവാൻ നടപടികൾ സ്വീകരിക്കുമെന്ന്‍ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് വ്യക്തമാക്കി. ആദ്യം നാല് സ്വിസ് ഗാർഡുകൾക്ക് കോവിഡ് ബാധിച്ചതായി ശനിയാഴ്ച വത്തിക്കാൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏഴുപേര്‍ക്ക് കൂടി രോഗം വ്യാപിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരേയും നിരീക്ഷിക്കുന്നുണ്ടെന്ന് പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. ആദ്യഘട്ടത്തില്‍ കോവിഡ് ഏറ്റവും ആദ്യം ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരിന്നു ഇറ്റലി. ഒക്ടോബർ 15 വരെ രാജ്യത്ത് 3,81,602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തു 36,372 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 591