India - 2024

യുവജനതയുടെ സര്‍ഗത്മക കഴിവുകള്‍ ഉണര്‍ത്തിക്കൊണ്ട് മാനന്തവാടി രൂപതയുടെ പേള്‍ 2020

പ്രവാചക ശബ്ദം 17-11-2020 - Tuesday

യുവജനതയുടെ സര്‍ഗത്മക കഴിവുകള്‍ ഉണര്‍ത്തിക്കൊണ്ട് കെ സി വൈ എം മാനന്തവാടി രൂപത നേതൃത്വത്തില്‍ പേള്‍ 2020 കലമത്സരം നടത്തപ്പെട്ടു. നവംബര്‍ 14,15,തിയതികളില്‍ ഓണ്‍ലൈനായി നടത്തപ്പെട്ട മത്സരങ്ങളുടെ രൂപതതല ഉദ്ഘാടനം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കെഞ്ചിര സിനിമയിലെ നായിക കുമാരി വിനുഷ രവി നിര്‍വ്വഹിച്ചു. മാനന്തവാടി രൂപതയിലെ 13 മേഖലകളിലായി നടത്തപ്പെട്ട മത്സരത്തില്‍ യുവജനങ്ങള്‍ അവരുടെ കഴിവുകളെ മാറ്റുരച്ചു. കോവിഡ് സാഹചര്യങ്ങള്‍ മറികടന്ന് രൂപതയിലെ യുവജനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഒത്തുചേരുകയും അവരുടെ കഴിവുകള്‍ കോര്‍ത്തിണക്കുകയുമാണ് പേള്‍ 2020 ന്റെ വേദിയെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ കെ.സി.വൈ.എം. രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര പറഞ്ഞു.

കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടര്‍ റവ ഫാ. അഗസ്റ്റിന്‍ ചിറയ്ക്കത്തോട്ടത്തില്‍ ആമുഖ പ്രഭാഷണം നടത്തി. റേഡിയോ മറ്റൊലി ഡയറക്ടറും, കെ സി വൈ എം ദ്വാരക മേഖല ഡയറക്ടറുമായ റവ. ഫാ. ബിജോ കറുകപ്പള്ളിയും, കെസിവൈഎം മുന്‍ സെക്രട്ടറി ജെസ്റ്റിന്‍ ചെഞ്ചട്ടയിലും ആശംസകള്‍ അറിയിച്ച് സംസാരിച്ചു. കെസിവൈഎം. മാനന്തവാടി രൂപത ആനിമേറ്റര്‍ സി. സാലി സിഎംസി, ജനറല്‍ സെക്രട്ടറി റോസ് മേരി തേറുകാട്ടില്‍, സെക്രട്ടറിമാരായ ശ്രീ. ജിയോ മച്ചുക്കുഴിയില്‍, കുമാരി. മേബിള്‍ പുള്ളോലിക്കല്‍, ട്രഷറര്‍ ശ്രീ. ടിബിന്‍ പാറയ്ക്കല്‍, കോഡിനേറ്റര്‍ ശ്രീ. ഡെറിന്‍ കൊട്ടാരത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Archives >>

Page 1 of 359