Wednesday Mirror

കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് | ലേഖന പരമ്പര- ഭാഗം 13

ആന്‍റോ അക്കര / പ്രവാചക ശബ്ദം 18-11-2020 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഈശോസഭയുടെ ന്യൂഡൽഹിയിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് 2008 ഒക്ടോബർ 25ന് നടന്ന വാർത്താസമ്മേളനത്തിൽ സിസ്റ്റർ മീന വായിച്ച പ്രസ്താവനയുടെ പൂർണ്ണരൂപം ഇവിടെ കൊടുക്കുന്നു.

"ആഗസ്റ്റ് 24-ന് ഉച്ച തിരിഞ്ഞ് ദിവ്യജ്യോതി പാസ്റ്ററൽ സെന്ററിന്റെ പടിക്കൽ പതിവില്ലാത്ത ജനാരവം കേട്ട് ഞാനും മറ്റുള്ളവരും പിൻവാതിലിലൂടെ കാട്ടിലേക്ക് ഒളിച്ചോടി. അഗ്നിനാളങ്ങൾ ഞങ്ങളുടെ ഭവനം വിഴുങ്ങുന്നത് ഞങ്ങൾ ദൂരെനിന്ന് നിരീക്ഷിച്ചു. വൈകിട്ട് എട്ടര മണിയോടെ ഞങ്ങൾ കാട്ടിൽനിന്ന് മടങ്ങി മാന്യനായ ഒരു ഹിന്ദുവിന്റെ പക്കലെത്തി. അദ്ദേഹം ഞങ്ങളെ ദയാപൂർവ്വം സ്വീകരിച്ചു. പിറ്റേന്ന് ഉച്ചക്കയ്ക്ക് ഒന്നരമണിയോടെ ഒരു സംഘം ആളുകൾ ആ വീട്ടിൽ ഞാൻ താമസിച്ചിരുന്ന മുറിയിലേക്ക് തള്ളിക്കയറി. വന്നപാടെ ഒരാൾ എന്റെ ചെകിട്ടത്തടിച്ചു. തുടർന്ന് എന്റെ മുടിക്കെട്ടിൽ പിടിച്ച് ഉന്തിത്തള്ളി പുറത്തിറക്കി.

രണ്ടുപേർ എന്റെ കഴുത്ത് മുറുക്കിപ്പിടിച്ച് തല വെട്ടാനൊരുങ്ങി. അന്നേരം മറ്റുള്ളവർ എന്നെ വഴിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അതിനിടയിൽ തോമസ് ചെല്ലനച്ചനെ പുറത്തേക്ക് വലിച്ചിഴയ്ക്കുന്നതും പൊതിരെ തല്ലുന്നതും ഞാൻ കണ്ടു. 40-50 പേരുണ്ടായിരുന്ന സംഘം. വടികൾ, മഴു, മൺവെട്ടി, ഇരുമ്പുദണ്ഡുകൾ, അരിവാൾ, കമ്പിപ്പാര മുതലായവ വഹിച്ചിരുന്നു. ഞങ്ങൾ ഇരുവരെയും അവർ പ്രധാനപാതയിലെത്തിച്ചു. തുടർന്ന്, തീവച്ചു നശിപ്പിച്ച് കഴിഞ്ഞിരുന്ന ജൻവികാസ് കെട്ടിടത്തിലേക്ക്, അഗ്നികുണ്ഠത്തിലേക്ക് എറിയാനാണെന്നു പറഞ്ഞ്, ഞങ്ങളെ കൊണ്ടുപോയി.

ജൻവികാസ് കെട്ടിടത്തിൽ ചെന്നപ്പോൾ, ഭക്ഷണമുറിയിലേക്ക് പോകുന്നിടത്തുള്ള വരാന്തയിലേക്ക് ഞങ്ങളെ തള്ളിയിട്ടു. ചാരവും കുപ്പിച്ചില്ലുകളും നിറഞ്ഞുകിടക്കുകയായിരുന്നു വരാന്തയിൽ. ഒരാൾ എന്റെ ബ്ളൗസും മറ്റുള്ളവർ എന്റെ സാരിയും അടിവസ്ത്രങ്ങളും വലിച്ചു. തടുക്കാൻ ഉദ്യമിച്ച ചെല്ലനച്ചനെ അവർ തള്ളി പുറത്തേക്ക് പിടിച്ചുകൊണ്ടു പോയി. ഒട്ടും മടിക്കാതെ ആ നരാധമന്മാർ എന്റെ സാരിയും വലിച്ചൂരി. ഒരാൾ എന്റെ വലതുകൈയിലും മറ്റൊരാൾ എന്റെ ഇടതുകൈയിലും കയറി നിന്ന് മൂന്നാമതൊരുത്തൻ ആ വരാന്തയിൽ എന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തു. അവരുടെ പരാക്രമം ശമിച്ചപ്പോൾ ഞാൻ ഒരു കണക്കിന് എഴുന്നേറ്റ് അടിയുടുപ്പും സാരിയും ധരിച്ചു. അന്നേരം കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന ഒരാൾ എന്നെ കയറിപ്പിടിച്ച് കോവണിയുടെ അടുത്തുള്ള മുറിയിലേക്ക് ബലമായി കൊണ്ടുപോയി. അവൻ പാന്റ്സ് അഴിച്ച് വീണ്ടും എന്നെ മാനഭംഗപ്പെടുത്താൻ ശ്രമം തുടങ്ങി.

ആ സമയത്ത് ഒരു പറ്റം ആളുകൾ അങ്ങോട്ടു കടന്നുവന്നു. അവരിൽ ഒരാൾ ഇനിയും കൂടുതൽ ഉപദ്രവിക്കേണ്ട എന്ന് വിലക്കിയപ്പോൾ അവൻ പിൻവാങ്ങി. എന്നെ ബലാത്സംഗം ചെയാത്തവനെയും കൈകളിൽ ചവിട്ടി നിന്നവരെയും എന്റെ സാരി അഴിച്ചവരെയും എനിക്ക് തിരിച്ചറിയാൻ സാധിക്കും. കോവണിക്കുകീഴിൽ ഒളിച്ചിരിക്കുകയായിരുന്ന എന്റെ കാതുകളിൽ അവരുടെ അലർച്ച മുഴങ്ങുന്നുണ്ടായിരുന്നു. "ആ സിസ്റ്റർ എവിടെയാണ്? വരൂ. നമുക്ക് അവളെ ഇനിയും ബലാത്സംഗം ചെയ്യാം. കുറഞ്ഞത് 100 പേരെങ്കിലും അവളെ ബലാത്സംഗം ചെയ്യട്ടെ." ഗോവണിയുടെ അടിയിൽ അവർ എന്നെ കണ്ടുപിടിച്ച്. ഒട്ടും വൈകാതെ ഉന്തിത്തള്ളി വഴിയിലേക്ക് നയിച്ചു. അവിടെ ചെല്ലനച്ചൻ മുട്ടിന്മേൽ തലകുനിച്ച് നിൽക്കുന്നതും കൈകൊണ്ടും വടികൊണ്ടും അദ്ദേഹത്തെ മാറിമാറി തൊഴിക്കുന്നതുമാണ് ഞാൻ കണ്ടത്. ഞങ്ങൾ രണ്ടുപേരെയും ഒരുമിച്ചു കെട്ടി തീയിലിട്ടു കത്തിച്ചു കളയാൻ കയറിനുവേണ്ടി അവർ അന്വേഷിച്ചു.

അതിനിടയിൽ ഞങ്ങളെ നഗ്നരാക്കി നിരത്തിലൂടെ നടത്തണമെന്ന് ഒരാൾ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെനിന്ന് അരകിലോമീറ്റർ അകലെയുള്ള നുവാഗാം ചന്തയിലേക്ക് ഞങ്ങളെ കാഴ്ചവസ്തുക്കളാക്കി കൊണ്ടുപോയി. പരസ്പരം കരങ്ങൾചേർത്ത് പിടിച്ചാണ് അവർ ഞങ്ങളെ നടത്തിച്ചത്. അടിയുടുപ്പും സാരിയും മാത്രമെ ഞാൻ ധരിച്ചിരുന്നുള്ളൂ. മറ്റുള്ളവയെല്ലാം അവർ വലിച്ചുകീറി കളഞ്ഞിരുന്നല്ലോ. ശേഷിക്കുന്നവകൂടി വലിച്ചൂരി എന്നെ പൂർണ്ണമായും വിവസ്ത്രയാക്കാൻ അവർ വീണ്ടും ശ്രമിച്ചു. ഞാനത് ശക്തമായി എതിർത്തു. അതിനു പ്രതികാരമായി കൈകൊണ്ട് എന്റെ കവിൾത്തടങ്ങളിലും തലയിലും വടികൾ കൊണ്ട് എന്റെ പുറത്തും അവർ നിറുത്താതെ അടിച്ചുകൊണ്ടിരുന്നു.

ഞങ്ങൾ ചന്തസ്ഥലത്ത് എത്തിയപ്പോൾ അവിടെ ഒരു ഡസൻ പോലീസുകാരുണ്ടായിരുന്നു. സഹായമപേക്ഷിച്ച് ഞാൻ അവരെ സമീപിച്ചു. അവരിൽ രണ്ടുപേരുടെ മധ്യത്തിൽ ഞാൻ ഇരുന്നു. എന്നിട്ടും അവർ അനങ്ങിയില്ല സംഘത്തിൽനിന്ന് ഒരുത്തൻ വന്ന് വീണ്ടും എന്നെ വലിച്ചുകൊണ്ടുപോയി. ക്ഷേത്രത്തിനകത്ത് ഞങ്ങളെ പൂട്ടിയിടാനായിരുന്നു അവരുടെ പദ്ധതി. അനന്തരം ബി.ഡി.ഒ.യ്ക്ക് (ബ്ലോക്ക് വികസന ഉദ്യോഗസ്ഥൻ) കൈമാറാനാണെന്ന് പറഞ്ഞ് ഞങ്ങളെ രണ്ടുപേരെയും നുവാഗാമിലെ പോലീസ് കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. പോലീസുകാരെല്ലാം വെറും കാഴ്ചക്കാരായി ദൂരെ നിലകൊണ്ടു.

ഭക്ഷണം കഴിച്ച് തിരിച്ചുവരുമെന്ന് ഭീഷണിപ്പെടുത്തി ആ സംഘം തൽക്കാലം പിരിഞ്ഞു. പക്ഷേ, എന്നെ ആക്രമിച്ചവരിൽ ഒരാൾ പോലീസ് കേന്ദ്രത്തിൽ കാവൽ നിന്നു. അപ്പോഴേക്കും മറ്റു പോലീസുകാർ അവിടെയെത്തി. അവരെല്ലാവരും എന്റെ അക്രമിയോട് ഏറെ സൗഹാർദ്ദപരമായി പെരുമാറുകയും ഞങ്ങൾക്കുവേണ്ടി ഒന്നുംചെയ്യാതെ മാറി നിൽക്കുകയും ചെയ്‌തു. ബല്ലിഗുഡ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ, പോലീസ് സംഘത്തോടുകൂടി വന്ന്, ഞങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതുവരെ ഞങ്ങൾക്ക് അവിടെത്തന്നെ കഴിയേണ്ടി വന്നു. ഞങ്ങളെ നേരിട്ട് സ്റ്റേഷനിൽ കൊണ്ടുചെല്ലാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല.

കുറച്ച് നേരം ഞങ്ങളെ ഗേരെജിനകത്ത്, ജീപ്പിൽത്തന്നെ ഇരുത്തി. അതിനു ശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇൻസ്പെക്ടറും മറ്റു രണ്ടു സർക്കാർ ഉദ്യോഗസ്ഥന്മാരും എന്നെ രഹസ്യമായി വിളിച്ച് സംഭവിച്ചതെല്ലാം ചോദിച്ചറിഞ്ഞു. എന്നെ ആക്രമിച്ചതും മാനഭംഗപ്പെടുത്തിയതും പോലീസിന്റെ പക്കൽനിന്ന് പിടിച്ചുകൊണ്ടുപോയതും വിവസ്ത്രയാക്കി പൊതുനിരത്തിൽ നടത്തിയതും സഹായത്തിനായി കേണപേക്ഷിച്ചിട്ടും പോലീസുകാർ അവഗണിച്ചതുമൊക്കെ ഞാൻ വിവരിച്ചു.

ഇൻസ്‌പെക്ടർ എല്ലാം എഴുതിയെടുക്കുന്നതു ഞാൻ കണ്ടു. ഒടുവിൽ അദ്ദേഹം എന്നോട് ചോദിച്ചു: "എഫ്,ഐ,.ആർ. തയ്യാറാക്കുന്നതിന് താൽപര്യമുണ്ടോ?" അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?" രാത്രി പത്തു മണിയോടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെയും കൂട്ടി വൈദ്യ പരിശോധനയ്ക്കായി എന്നെ ബല്ലിഗുഡ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞങ്ങളെ കൂടുതൽ സമയം പോലീസ് സ്റ്റേഷനിൽ നിർത്തുവാൻ അവർക്ക് ഭയമായിരുന്നു. ആ സംഘം പോലീസ് സ്റ്റേഷൻ ആക്രമിച്ചേക്കുമെന്നായിരുന്നു അവരുടെ ആശങ്ക. അതുകൊണ്ട് സി.ആർ.പി.എഫ്. താവളമടിച്ചിരുന്ന ഇൻസ്‌പെക്ഷൻ ബംഗ്ലാവിലേക്ക് ഞങ്ങളെ കൊണ്ടുപോയി.

26--8-2008-ന് രാവിലെ 9 മണിയോടെ ബല്ലിഗുഡ പോലീസ് സ്റ്റേഷനിൽ ഞങ്ങളെ എത്തിച്ച്. എഫ്.ഐ.ആർ. എഴുതുകയായിരുന്ന എന്നോട് പെട്ടെന്ന് അത് എഴുതിത്തീർക്കണമെന്നും വിശദീകരിച്ച് എഴുതേണ്ട ആവശ്യമില്ലെന്നും ഇൻസ്പെക്ടറുടെചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ (ഐ.ഐ.സി) ആവശ്യപ്പെട്ടു. ഞാൻ പോലീസുകാരെക്കുറിച്ച് എഴുതുന്നതിടയിൽ ഇങ്ങനെയല്ല എഫ്.ഐ.ആർ. എഴുതേണ്ടെന്നും അത് പരമാവധി ചുരുക്കണമെന്നും ഉപദേശിക്കുകയുണ്ടായി. അങ്ങനെ മൂന്നാം തവണയും ഞാൻ പുതുക്കിയെഴുതി. അവസാനം തയ്യാറാക്കിയത് ഒന്നര പേജാണ് ഉണ്ടായിരുന്നത്. ഉടനെ ഞാൻ എഫ്.ഐ.ആർ. ഫയൽ ചെയ്തു. എന്നാൽ അതിന്റെ കോപ്പി എനിക്ക് തന്നില്ല.

ഉച്ചതിരിഞ്ഞ് നാലു മണിയോടെ മറ്റ് ചില സർക്കാർ ഉദ്യോഗസ്ഥന്മാരെ കൂട്ടി, മാർഗ്ഗതടസം നേരിട്ട് ദീർഘനേരം കാത്തുനിന്നിരുന്ന ഏതാനും യാത്രക്കാരോടോപ്പം, ആ ഉദ്യോഗസ്ഥൻ ഞങ്ങളെ ഭുവനേശ്വറിലേക്കുള്ള ബസിൽ കയറ്റി. രംഗമതി എത്തുന്നതുവരെ ബസിൽ പോലീസുണ്ടായിരുന്നു. അവിടെയാണ് എല്ലാവരും അത്താഴം കഴിച്ചത്. പിന്നീട് അവിടെയൊന്നും പോലീസിനെ കണ്ടില്ല. നയാഗഡ് എന്ന സ്ഥലത്ത് എത്തിയപ്പോൾ ഞങ്ങൾ ബസിൽ നിന്നിറങ്ങി. സ്വകാര്യവാഹനത്തിൽ യാത്ര ചെയ്ത്, ആഗസ്റ്റ് 27-ആം തീയതി പുലർച്ചെരണ്ടു മണിയോടുകൂടി ഭുവനേശ്വറിലെത്തി.

കുറ്റകൃത്യങ്ങൾ തടയുന്നതിൽ സംസ്ഥാന പോലീസ് തീർത്തും പരാജയപ്പെട്ടു. എന്നെ അക്രമികളിൽനിന്ന് രക്ഷപെടുത്തുന്നതിന് അവർ ശ്രമിച്ചില്ല. കലാപകാരികളോടായിരുന്നു അവർക്ക് മമത. എഫ്.ഐ.ആർ. രേഖപ്പെടുത്താതിരിക്കുവാൻ അവർ പരമാവധി പരിശ്രമിച്ചു. പോലീസിനെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കുവാൻ നോക്കി; ഞാൻ വിവരിച്ചത് അവർ വിശദമായി രേഖപ്പെടുത്തിയില്ല, അവർ എന്നെ യാത്രാമധ്യേ ഉപേക്ഷിച്ചു പോവുകയും ചെയ്‌തു. ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടവളാണ്. ഇനി വീണ്ടും ഒറീസ്സ പോലീസിന്റെ കയ്യിലെ ബലിയാടാകാൻ ഞാൻ തയ്യാറല്ല. സി.ബി.ഐ. തലത്തിലുള്ള അന്വേഷണം വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.

ദൈവം ഭാരതത്തെ അനുഗ്രഹിക്കട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. സിസ്റ്റർ മീന ‍

തുടരും... (അടുത്ത ബുധനാഴ്ച: അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ )

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »