Life In Christ - 2024

ആയിരക്കണക്കിന് സിറിയന്‍ കുട്ടികള്‍ക്ക് ശൈത്യകാല കോട്ടുകള്‍: ക്രിസ്തുമസ് സമ്മാനവുമായി കന്യാസ്ത്രീ

പ്രവാചക ശബ്ദം 23-11-2020 - Monday

ഡമാസ്കസ്: ആഭ്യന്തര യുദ്ധവും തീവ്രവാദവും കൊണ്ട് ദുരിതത്തിലായ ആയിരകണക്കിന് സിറിയന്‍ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി ശൈത്യകാലകോട്ടുകള്‍ സമ്മാനിച്ച് ജീസസ് ആന്‍ഡ്‌ മേരി സഭാംഗമായ സിസ്റ്റര്‍ ആന്നി ഡെമെര്‍ജിയന്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ “എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌” (എ.സി.എന്‍) ന്റെ സഹായത്തോടെയാണ് സിസ്റ്റര്‍ ആന്നി ശൈത്യകാല കോട്ടുകള്‍ വിതരണം ചെയ്യുന്നത്. ഏതാണ്ട് ഇരുപത്തിഅയ്യായിരത്തോളം കോട്ടുകള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഡമാസ്കസ്, ആലപ്പോ, ഹോംസ്, ക്വാമിഷി, ഹസ്സാകെ, സ്വെയിദ, ഹോറാന്‍ എന്നീ നഗരങ്ങളിലെ കുട്ടികള്‍ക്കാണ് കടുത്ത തണുപ്പില്‍ ആശ്വാസമായി കോട്ടുകള്‍ സമ്മാനിച്ചിരിക്കുന്നത്.

പ്രാദേശിക സാമ്പത്തിക മേഖലക്ക് കൂടി കൈത്താങ്ങാവുകയാണ് ഈ കാരുണ്യ പ്രവര്‍ത്തി. പ്രാദേശിക ചെറുകിട കമ്പനികളാണ് ശൈത്യകാല കോട്ടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. “നമുക്കൊരുമിച്ച് ഈ കുട്ടികളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാം” എന്നു സിസ്റ്റര്‍ ആന്നി പറഞ്ഞു. ആഭ്യന്തരയുദ്ധം ചിന്നഭിന്നമാക്കിയ ആലപ്പോയിലേയും, വടക്കന്‍ സിറിയയിലേയും നിരവധി തയ്യല്‍ക്കാരാണ് ഈ കോട്ട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നു സിസ്റ്റര്‍ ആന്നി പറയുന്നു. ക്രൈസ്തവരും, മുസ്ലീങ്ങളും ഉള്‍പ്പെടെ 180 ആളുകളാണ് 30 വര്‍ക്ക്ഷോപ്പുകളിലായി കോട്ട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

സാധാരണഗതിയില്‍ ശൈത്യകാല മാസങ്ങളില്‍ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകുമെന്നത് മുന്നില്‍ക്കണ്ട് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ സിസ്റ്റര്‍ കോട്ട് നിര്‍മ്മാണത്തിനുള്ള സാധന സാമഗ്രികള്‍ ശേഖരിച്ചുവെച്ചിരുന്നു. ആളുകള്‍ തൊഴിലിനു വേണ്ടി അലഞ്ഞുകൊണ്ടിരുന്ന സന്നിഗ്ദഘട്ടത്തിലാണ് കോട്ടുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതെന്നാണ് കട്ടിംഗ് മെഷീന്‍ തൊഴിലാളിയായ റാമി പറഞ്ഞു. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം വളരെ മോശമാണെന്നും, അതിനാല്‍ വരും മാസങ്ങളിലെ ഓര്‍ഡര്‍ തങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായകമാവുമെന്നും ‘എ.സി.എന്‍’ന്റെ പദ്ധതിക്ക് നന്ദി പറഞ്ഞുകൊണ്ട് റാമി കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 52