Life In Christ - 2024

നിന്റെ കരം പാവപ്പെട്ടവന്റെ നേർക്കു നീട്ടൂ, ആ ദരിദ്രൻ ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 17-11-2020 - Tuesday

വത്തിക്കാന്‍ സിറ്റി: തിന്മ പ്രവർത്തിക്കാതിരിക്കുന്നാൽ ക്രിസ്ത്യാനികളായിരിക്കാൻ സാധിക്കുമെന്ന് ചിലപ്പോൾ നാം ചിന്തിക്കാറുണ്ടെന്നും എന്നാൽ അതോടൊപ്പം നന്മ ചെയ്യാതിരിക്കുന്നത് ശരിയല്ലായെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിൽ പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നാം കൂടുതൽ ആവശ്യത്തിലിരിക്കുന്നവരെ കാണണമെന്നും ആ ദരിദ്രൻ ക്രിസ്തുവാണ് എന്ന ചിന്താഗതിയോടെ നമ്മുടെ കരം പാവപ്പെട്ടവന്‍റെ നേർക്കു നീട്ടണമെന്നും പാപ്പ പറഞ്ഞു.

പട്ടിണി വളരെയുണ്ട്, നമ്മുടെ നഗരത്തിൻറെ ഹൃദയഭാഗത്തും. എന്നാൽ പലപ്പോഴും നമ്മൾ നിസ്സംഗതയുടെ ആ യുക്തിയിൽ പ്രവേശിക്കുന്നു: അവിടെ ദരിദ്രനുണ്ട്, എന്നാല്‍ നാം മറുവശത്തേക്കു നോക്കുന്നു. നിൻറെ കരം പാവപ്പെട്ടവൻറെ നേർക്കു നീട്ടൂ. ആ ദരിദ്രൻ ക്രിസ്തുവാണ്. ചിലർ പറയുന്നു: “ഈ വൈദികരും മെത്രാന്മാരുമൊക്കെ ദരിദ്രരെക്കുറിച്ച് പറയുന്നു. എന്നാൽ നിത്യജീവിതത്തെക്കുറിച്ച് സംസാരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”. സഹോദരാ, സോദരാ, നോക്കൂ, പാവപ്പെട്ടവരാണ് സുവിശേഷത്തിൻറെ ഹൃദയഭാഗത്തുള്ളത്.

ദരിദ്രരെക്കുറിച്ച് സംസാരിക്കാൻ നമ്മെ പഠിപ്പിച്ചത് യേശുവാണ്. അവിടുന്ന് വന്നത് പാവപ്പെട്ടവർക്കു വേണ്ടിയാണ്. ദരിദ്രൻറെ നേരേ കൈനീട്ടൂ. നിനക്ക് സമൃദ്ധമായി ലഭിച്ചിട്ടുണ്ട്. എന്നിട്ടും നീ നിൻറെ സഹോദരനും സഹോദരിയും പട്ടിണി മൂലം മരിക്കാൻ അനുവദിക്കുകയാണോ? പ്രിയ സഹോദരീ സഹോദരന്മാരേ, യേശു ഇന്ന് നമ്മോട് പറയുന്ന കാര്യങ്ങൾ ഓരോരുത്തരും ഹൃദയത്തിൽ പറയട്ടെ, ഹൃദയത്തിൽ ആവർത്തിക്കുക: “ദരിദ്രരുടെ നേരെ കൈ നീട്ടുക”. യേശു വേറൊരു കാര്യം പറയുന്നു, "നിനക്കറിയാമോ, ഞാൻ ദരിദ്രനാണ്". ഇത് യേശു നമ്മോടു പറയുന്നു: "ഞാൻ ദരിദ്രനാണ്". പാപ്പ കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »