Arts

ഗ്വാഡലൂപ്പ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിൽ നിന്ന് ഗാനം ചിട്ടപ്പെടുത്തി മെക്സിക്കൻ വംശജൻ

പ്രവാചക ശബ്ദം 12-12-2020 - Saturday

മെക്സിക്കോ സിറ്റി: ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളിൽ നിന്ന് ഗാനം ചിട്ടപ്പെടുത്തി ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മെക്സിക്കൻ വംശജനായ ഫെർണാണ്ടോ ഒജേട. ഗണിതശാസ്ത്ര അക്കൗണ്ടന്റായ ഒജേട ഗ്വാഡലൂപ്പ മാതാവിന്റെ മേൽ വസ്ത്രത്തിലുളള രഹസ്യങ്ങൾ നിരീക്ഷിച്ചാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടോ സുപ്പീരിയർ ഡി എസ്റ്റുഡിയോസ് ഗ്വാഡലുപ്പാനോസ് എന്ന സംഘടനയുടെ അനുവാദത്തോടെയാണ് ഒജേട തന്റെ ഗവേഷണം ആരംഭിച്ചത്. ഗവേഷണത്തിൽ ഗണിതശാസ്ത്രമാണ് അദ്ദേഹം പ്രധാനമായും ഉപയോഗിച്ചത്. മേൽ വസ്ത്രത്തിലെ നക്ഷത്രങ്ങളെയും, മറ്റ് വിശദാംശങ്ങളെയും ആകാശത്തോടും, മെക്സിക്കോയിലെ മലകളോടും, അഗ്നിപർവ്വതങ്ങളോടും തുലനം ചെയ്തതാണ് ഗാനം ഉണ്ടാക്കാമെന്ന ബോധ്യത്തിലേക്ക് ഫെർണാണ്ടോ ഒജേട എത്തിച്ചേരുന്നത്.

സമതുലനാവസ്ഥ എന്ന ഗണിതശാസ്ത്ര പ്രതിഭാസമാണ് അദ്ദേഹം മേൽ വസ്ത്രത്തിൽ കണ്ടെത്തിയത്. സമതുലനാവസ്ഥയിൽ നിന്നും ഗാനം ഉണ്ടാക്കാമെന്ന് പ്രശസ്ത ഗണിതശാസ്ത്ര പണ്ഡിതനായിരുന്ന പൈതഗോറസ് നൂറ്റാണ്ടുകൾക്കുമുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു ദീര്‍ഘചതുരത്തിൽ ചിത്രംവെച്ചാണ് സുപ്രധാന ഭാഗങ്ങൾ ഒജേട അടയാളപ്പെടുത്തിയത്. തുടര്‍ന്നു ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെയാണ് ഗാനത്തിന് അന്തിമ രൂപം നല്‍കിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »