India - 2025
ഫാ. സ്റ്റാന്‍ സ്വാമിയ്ക്കു മുകുന്ദന്‍ സി. മേനോന്‍ അവാര്‍ഡ്
പ്രവാചക ശബ്ദം 16-12-2020 - Wednesday
ന്യൂഡല്‍ഹി: 2020ലെ മുകുന്ദന്‍ സി. മേനോന്‍ അവാര്‍ഡിന് ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ തെരഞ്ഞെടുത്തു. ആദിവാസികളുടെ ജനാധിപത്യാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഫലകവും 25,000 രൂപയും അടങ്ങിയതാണ് അവാര്‍ഡ്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്തു മുംബൈയിലെ തലോജ ജയിലില്‍ അടച്ചിരിക്കുകയാണ്.