India - 2025
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത
പ്രവാചക ശബ്ദം 13-12-2020 - Sunday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്എംവൈഎംന്റെ നേതൃത്വത്തില്‍ കേന്ദ്രകാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കുട്ടനാട്ടിലെ മങ്കൊന്പില്‍ ഏകദിന ഉപവാസ സമരം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യമെന്പാടും അലയടിക്കുന്ന കര്‍ഷക സമരത്തിന് അതിരൂപത യുവജനപ്രസ്ഥാനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യസന്ദേശം നല്‍കി. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ചങ്ങനാശേരി അതിരൂപത എക്കാലവും കര്‍ഷകര്‍ക്കൊപ്പമുണ്ടാകുമെന്നും രാജ്യം ഇന്നേ വരെ കണ്ട ഏറ്റവും വലിയ കര്‍ഷകസമരത്തില്‍ അതിരൂപതക്കുടുംബവും പങ്കുചേരുന്നതായും ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.അതിരൂപത യുവദീപ്തിഎസ്എംവൈഎം പ്രസിഡന്റ് ജോബിന്‍ ഇടത്താഴെ അധ്യക്ഷത വഹിച്ചു.
വികാരി ജനറാള്‍ വെരി.റവ.ഫാ.ജോസഫ് വാണിയപ്പുരയ്ക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ.ജേക്കബ് ചക്കാത്ര ആമുഖ പ്രസംഗം നടത്തി. അതിരൂപതയിലെ വിവിധ സംഘടനാ ഭാരവാഹികള്‍ സമരത്തിന് ആശംസയര്‍പ്പിച്ചു. ഫാ. സിറിയക് പഴയമഠം പ്രസിഡന്റിന് നാരങ്ങാനീര് നല്കി ഉപവാസ സമരം അവസാനിപ്പിച്ചു.
ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ഫാ.ജോര്‍ജ് മാന്തുരുത്തില്‍, ഫാ.ജോര്‍ജ് പനക്കേഴം, ഡോ.ഡൊമിനിക്, ഡെന്‍സമ്മ അന്ന സോജന്‍, ആന്‍സി ചേന്നോത്ത്, ജോസ് വേങ്ങാന്തറ, വര്‍ഗീസ് ആന്റണി, ഡയോണ്‍ റോയി, ജോര്‍ഡി വര്‍ഗീസ്, ജെയ്റ്റ് മാത്യു, കെവിന്‍ ടോം, മരിയ ജോസ്, കരോളിന്‍ പി.ജെ, നിമിഷ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.