Life In Christ - 2025
രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തില്‍ ക്രൈസ്തവ സമൂഹത്തിന് പ്രത്യേക സ്ഥാനം: അസര്‍ബൈജാന്‍ പ്രസിഡന്റ്
പ്രവാചക ശബ്ദം 07-01-2021 - Thursday
ബകു: രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തില്‍ ക്രൈസ്തവ സമൂഹത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. രാജ്യത്തെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സമൂഹത്തെ അഭിനന്ദിക്കുകയും ക്രിസ്തുമസ്സ് ആശംസകള്‍ നേര്‍ന്നുമുള്ള ക്രിസ്തുമസ് സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്നാണ് (ജനുവരി 7) ജൂലിയന്‍ കലണ്ടര്‍ പ്രകാരം രാജ്യത്തെ ഓര്‍ത്തഡോക്സ് സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്നത്. രാജ്യമെന്ന നമ്മുടെ പൊതു ഭവനത്തിന്റെ കൂടുതല്‍ പുരോഗതിക്കും ശക്തിപ്പെടുത്തലിനുമായി രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം തങ്ങളുടെ മുഴുവന്‍ കഴിവും പരിശ്രമവും വിനിയോഗിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നു അലിയേവിന്റെ കത്തില്‍ പറയുന്നു.
ഏറെക്കാലമായി നിലനിന്നിരുന്ന നാഗാര്‍ണോ കരാബാക് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനും, മേഖലയുടെ അഖണ്ഡത പുനഃസ്ഥാപിക്കുന്നതിനും, ചരിത്രപരമായ നീതിയുടെ വിജയത്തിനുമായി പോരാടിക്കൊണ്ട് 2020 ചരിത്രത്തില്‍ മറഞ്ഞുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ സാംസ്കാരിക വൈവിധ്യത്തില്‍ പ്രത്യേക സ്ഥാനമുള്ള ക്രൈസ്തവ സമൂഹം ശത്രുക്കളുടെ ആക്രമണമുണ്ടായപ്പോള്‍ രാഷ്ട്രത്തിന് വേണ്ടി വീരോചിതമായി പോരാടിയെന്നും അലിയേവിന്റെ കത്തില്‍ പരാമര്‍ശമുണ്ട്. പുതുജീവിതവും, പുനരുജ്ജീവനവും, കരുണ, അനുകമ്പ തുടങ്ങിയ വികാരങ്ങളും ഉള്‍കൊള്ളുന്ന അവധിക്കാലം നിങ്ങളുടെ കുടുംബങ്ങളില്‍ സന്തോഷവും, അനുഗ്രഹവും, ജീവിതത്തില്‍ സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന ആശംസയോടെയാണ് അലിയേവിന്റെ കത്ത് അവസാനിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക