News - 2025
പാപ്പയുടെ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു: വാക്സിന്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ
പ്രവാചക ശബ്ദം 11-01-2021 - Monday
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ ഡോക്ടര്‍ ഡോ. ഫബ്രീസിയോ സൊക്കോര്‍സി (78) മരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 2015 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. ക്രിസ്തുമസിനു തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയുമായി ഇദ്ദേഹത്തിനു സമ്പര്‍ക്കമുണ്ടായിരുന്നോ എന്നു വ്യക്തമല്ല. അതേസമയം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് മാര്‍പാപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത ആഴ്ച്ച തന്നെ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ഇക്കഴിഞ്ഞ ശനിയാഴ്ച പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക