India - 2025
ഹാര്‍ട്ട്‌ലിങ്ക്‌സ് ആദ്യ വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ദാനവും നാളെ
22-01-2021 - Friday
കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തിലുള്ള സി സി ഹാര്‍ട്ട്‌ലിങ്ക്‌സ് ഗ്ലോബലും ഹാര്‍ട്ട്‌ലിങ്ക്‌സ് കോതമംഗലം രൂപത കമ്മിറ്റിയും ചേര്‍ന്നു നിര്‍മിച്ചു നല്‍കുന്ന ആദ്യവീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ദാനവും നാളെ നടക്കും. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട തൊടുപുഴയിലെ മുളങ്കമ്പില്‍ ഔസേപ്പിനാണു വീടു നിര്‍മിച്ചു നല്‍കുന്നത്. വൈകുന്നേരം നാലിനു സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആശീര്‍വാദം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം താക്കോല്‍ കൈമാറ്റം നിര്‍വഹിക്കും.