India - 2024

കെ‌സി‌ബി‌സിയുടെ കലാകാരന്മാര്‍ക്ക് ഒരു കൈത്താങ്ങ് പദ്ധതിക്കു ആരംഭം

പ്രവാചക ശബ്ദം 25-01-2021 - Monday

കൊച്ചി: പാലാരിവട്ടം പിഒസിയില്‍ കെസിബിസി മീഡിയ കമ്മീഷന്‍ തുടക്കം കുറിച്ച പ്രതിമാസ കലാ അവതരണങ്ങളുടെ ഉദ്ഘാടനം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. കൊച്ചിന്‍ ചന്ദ്രകാന്തയുടെ 'അന്നം' എന്ന നാടകമാണ് അവതരിപ്പിച്ചത്. ഇതോടെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മീഡിയ കമ്മീഷന്‍ ലക്ഷ്യമിടുന്ന കലാകാരന്മാര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിക്കും തുടക്കമായി. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹമനസുകളില്‍ ആഹ്ലാദം നിറയ്ക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്കു കഴിയുമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു.

കെപിഎസി ബിയാട്രീസ് ആയിരുന്നു മുഖ്യാതിഥി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ. ഷാജി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »