News - 2025

സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനവുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

പ്രവാചക ശബ്ദം 06-02-2021 - Saturday

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വിശേഷാല്‍ സമ്മേളനം ഒരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. 27ന് സംഘടിപ്പിക്കുന്ന സംഗമത്തിന് സുവിശേഷത്തിന്റെ ആനന്ദം എന്നാണ് പേരിട്ടിരിക്കുന്നത്. ലോകമാസകലം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സംഗമം 1.30 മുതല്‍ അഞ്ചുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ അധ്യക്ഷതവഹിക്കുന്ന സംഗമത്തില്‍ സുവിശേഷവത്കരണത്തില്‍ വിശ്വാസികള്‍ക്കുള്ള പങ്കിനെക്കുെറിച്ചും സുവിശേഷം പകരാനുള്ള സമകാലിക മാര്‍ഗങ്ങളെക്കുറിച്ചും പ്രമുഖര്‍ വചനശുശ്രൂഷ നയിക്കും.

ഫാ.ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.ഡൊമിനിക് വാളന്മനാല്‍, ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍, ഫാ.മാത്യു വയലാമണ്ണില്‍ സിഎസ്ടി, സിസ്റ്റര്‍ ആന്‍മരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോള്‍, സാബു ആറുതൊട്ടി, ഡോ.ജോണ്‍ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിക്കല്‍, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സ് വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ വചനം പങ്കുവച്ചു സംസാരിക്കും. പ്രോട്ടോസിെ ഞ്ചലൂസ് മോണ്‍. ഡോ. ആന്റണി ചുെ ണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെലുസ് മോണ്‍. ജോര്‍ജ് ചേലയ്ക്കല്‍ സ്വാഗതവും രൂപത സുവിശേഷവത്കരണ കോഓര്‍ഡിനേറ്റര്‍ ഡോ.ജോസി മാത്യു നന്ദിയും പറയും.

More Archives >>

Page 1 of 623