News - 2025
തിരുപ്പിറവി രൂപങ്ങൾ സ്ഥാപിച്ചത് ഭരണഘടനാവിരുദ്ധമല്ല: കീഴ്‌ക്കോടതി വിധിയെ തള്ളി യുഎസ് അപ്പീൽ കോടതി
പ്രവാചക ശബ്ദം 07-02-2021 - Sunday
ഇന്ത്യാനയിലെ ജാക്സൺ കൗണ്ടിയിലുളള സർക്കാർ കെട്ടിടത്തിന് മുന്നിൽ തിരുപ്പിറവിയുടെ രൂപങ്ങൾ സ്ഥാപിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് ഉത്തരവിട്ട കീഴ്‌ക്കോടതി വിധിയെ അപ്പീൽ കോടതി തള്ളിക്കളഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഏഴാമത് സർക്യൂട്ട് കോടതിയിലെ രണ്ട് ജഡ്ജിമാർ വിധിയെ അനുകൂലിച്ചും, ഒരാൾ പ്രതികൂലിച്ചും വോട്ട് ചെയ്തു. തിരുപ്പിറവി രൂപങ്ങൾ സ്ഥാപിച്ചത് ഒന്നാം ഭരണഘടനാഭേദഗതിക്ക് വിരുദ്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. 2019ൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 40 അടി ഉയരമുള്ള ഒരു കുരിശ് ഭരണഘടനാവിരുദ്ധമായിട്ടല്ല സ്ഥാപിച്ചിരിക്കുന്നതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യാനയിലെ അപ്പീൽ കോടതി ഇത്തരത്തില്‍ സുപ്രധാന ഉത്തരവ് ഇറക്കിയിരിക്കുന്നത്.
തിരുപ്പിറവിയുടെ രൂപങ്ങൾ പൊതു സ്ഥലത്ത് സ്ഥാപിക്കുന്നത് ഒന്നാം ഭരണഘടനാ ഭേദഗതി വിരുദ്ധമാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന മതേതര പ്രസ്ഥാനം രണ്ടു വർഷങ്ങൾക്കു മുമ്പ് ജാക്സൺ കൗണ്ടിയിലെ അധികൃതർക്ക് കത്തയച്ചിരുന്നു. ഇവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് നിരീശ്വരവാദികളും ഇതേ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കേസുമായി വന്നു. മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നിയമിച്ച ആമി സെന്റ് ഈവ് എന്ന ജഡ്ജി തിരുപ്പിറവിയുടെ രൂപങ്ങൾ സ്ഥാപിച്ചതിനെ സുപ്രീം കോടതിയുടെ 2019 ലെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ശക്തമായി അനുകൂലിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക