India - 2025
മാര്‍ ജോസഫ് പവ്വത്തിലിന് ആശംസകള്‍ നേര്‍ന്നു
14-02-2021 - Sunday
ചങ്ങനാശേരി: ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണജൂബിലിയിലേക്ക് പ്രവേശിച്ചു. രാവിലെ അദ്ദേഹം ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ മാര്‍ പവ്വത്തിലിനെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ലഘു ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.
സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. തോമസ് പാടിയത്ത്, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന്‍ കാരിക്കൊന്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ആന്റണി മലയില്‍, വി.ജെ. ലാലി, അഡ്വ. ജോബ് മൈക്കിള്‍, കെ.എഫ്. വര്‍ഗീസ് എന്നിവര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ആശംസകള്‍ നേര്‍ന്നു.