News - 2025

പ്രഫസർ റൊബേർത്തൊ ബാർണബേ മാര്‍പാപ്പയുടെ വ്യക്തിഗത ഡോക്ടർ

പ്രവാചക ശബ്ദം 25-02-2021 - Thursday

റോം: റോമിലെ ഈശോയുടെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള ആശുപത്രിയിൽ പ്രഫസറും ഡോക്ടറുമായി സേവനം ചെയ്യുന്ന ഡോ. റൊബേർത്തൊ ബാർണബേയെ ഫ്രാന്‍സിസ് പാപ്പയുടെ വ്യക്തിഗത ഡോക്ടറായി നിയമിതനായി. റോമിലെ അഗസ്തീനോ ജെമേലി പോളിക്ലിനിക്കിലെ വയോജന വിഭാഗം, ഞരമ്പു സംബന്ധികയായ രോഗങ്ങൾ, അസ്ഥി-കഴുത്ത് എന്നീ ഭാഗങ്ങളുടെ ചികിത്സയിൽ പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പത്ത് ഡോ. ബാർണബേയ്ക്കുണ്ട്. മാര്‍പാപ്പയുടെ മുൻ ഡോക്ടർ, ഫബ്രീസിയോ സൊക്കോര്സി കോവിഡ് 19 ബാധിച്ച് മരണമടഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം നടത്തിയതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »