News - 2025

നാളെ ഇറാഖിലേക്ക് പോകുകയാണ്, പ്രാര്‍ത്ഥിക്കണം: ആഗോള സമൂഹത്തോട് ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 04-03-2021 - Thursday

വത്തിക്കാന്‍ സിറ്റി: അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഇറാഖിലേക്ക് പോകുകയാണെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്ന് (മാര്‍ച്ച് 4) ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന യാചിച്ചത്. ഇത്രയധികം സഹനം അനുഭവിച്ച ആ ജനതയെ കാണുവാൻ ദീർഘകാലമായി ആഗ്രഹിക്കുന്നുവെന്നും പ്രാർത്ഥനയോടെ ഈ അപ്പസ്തോലിക യാത്രയിൽ തന്നെ അനുഗമിക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും പാപ്പ കുറിച്ചു.

"മൂന്നു ദിവസത്തെ തീർത്ഥാടനത്തിനായി ഞാൻ നാളെ ഇറാഖിലേയ്ക്ക് പോവുകയാണ്. ഇത്രയധികം സഹനം അനുഭവിച്ച ആ ജനതയെ കാണുവാൻ ഞാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു. പ്രാർത്ഥനയോടെ ഈ അപ്പസ്തോലിക യാത്രയിൽ എന്നെ അനുഗമിക്കുവാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. അതിലൂടെ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ തുറന്ന പ്രതീക്ഷിച്ച ഫലം പുറപ്പെടുവിച്ചേക്കാം". പാപ്പയുടെ ട്വീറ്റില്‍ പറയുന്നു.

നാളെ ആരംഭിക്കുന്ന പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം എട്ടാം തീയതി വരെ നീളും. മഹാമാരി മൂലം എല്ലാ അപ്പസ്തോലിക യാത്രകളും റദ്ദാക്കിയതിനു ശേഷം ഇത് ആദ്യമായാണ് ഇറാഖി റിപ്പിബ്ലിക്കിന്‍റെ ഭരണാധികാരികളുടെയും അവിടത്തെ സഭാനേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്.


Related Articles »