India - 2025
കുടുംബ വര്‍ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19ന്
പ്രവാചക ശബ്ദം 09-03-2021 - Tuesday
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുടുംബവര്‍ഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19നു കണ്ണമാലി സെന്റ് ജോസഫ് തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കും. കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള പരിപാടി കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്യും. പ്രൊലൈഫ് വാരാചരണത്തിന്റെയും പ്രേഷിത പ്രാര്‍ത്ഥനാ തീര്‍ത്ഥയാത്രയുടെയും ഉദ്ഘാടനം അന്നു നടക്കും. 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെയാണു കുടുംബവര്‍ഷാചരണം. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റെഷന്‍ സെന്ററില്‍ നടന്ന കെസിബിസി പ്രൊലൈഫ് സംസ്ഥാന നേതൃസമ്മേളനം ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ അഞ്ചു മേഖലകളിലും, 32 രൂപതകളിലും പ്രൊലൈഫ് വാരാചരണവും, ദിനാഘോഷവും നടക്കും.