News - 2025
ബംഗ്ലാദേശിലെ ജനതയ്ക്കു ആശംസകള്‍ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചക ശബ്ദം 26-03-2021 - Friday
വത്തിക്കാന്‍ സിറ്റി: രാഷ്ട്രപിതാവായ മുജിബുർ റഹ്മാന്‍റെ ജന്മശതാബ്ദിയും രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലിയുടെയും പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ജനതയ്ക്കു ആശംസകള്‍ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. അനുമോദനങ്ങളും ആശംസകളും നേർന്നുക്കൊണ്ടുള്ള പാപ്പയുടെ വീഡിയോ സന്ദേശം മാർച്ച് 24 ബുധനാഴ്ചയാണ് വത്തിക്കാൻ ധാക്കയിലേയ്ക്ക് അയച്ചത്. വർഷങ്ങളായി ദൈവം ബംഗ്ലാദേശിന് നല്കുന്ന അനുഗ്രഹങ്ങൾക്ക് രാജ്യത്തെ ജനങ്ങൾക്കൊപ്പം താൻ ദൈവത്തിന് നന്ദിപറയുന്നതായി സന്ദേശത്തിന്റെ ആമുഖത്തില്‍ പാപ്പ പ്രസ്താവിച്ചു. അതുല്യമായ പ്രകൃതിഭംഗിയും ആധുനിക രാഷ്ട്രത്തിന്‍റെ ഊർജ്ജവും സ്വായത്തമായ സുവർണ്ണ ബംഗാൾ, ബംഗാളി ഭാഷയാൽ ഏകീകരിക്കപ്പെട്ടതാണെങ്കിലും വ്യത്യസ്ത പാരമ്പര്യങ്ങളേയും സംസ്കാരങ്ങളേയും ആശ്ലേഷിക്കുന്നതുമാണെന്ന്‍ പാപ്പ പറഞ്ഞു.
വിജ്ഞാനവും ഉൾക്കാഴ്ചയും ദീർഘദൃഷ്ടിയും സമന്വയിച്ച ഒരു നേതൃത്വമായിരുന്നു മുജിബൂർ റഹ്മാൻ സംഭാവന ചെയ്തത്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017-ല്‍ തന്‍റെ അപ്പസ്തോലിക സന്ദർശനം ബംഗ്ലാദേശിന്‍റെ ആത്മാവിനെ തൊട്ടറിയുവാൻ ഇടയാക്കിയെന്ന് പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. ബംഗ്ലാദേശിന്‍റെ ഒരു സുഹൃത്തെന്ന നിലയിൽ എന്നും ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഉദാത്തമായ ഒരു രാഷ്ട്രീയ സുസ്ഥിരതയ്ക്കുവേണ്ടി സമാധാനത്തിന്‍റേയും പരസ്പര വിനിമയത്തിന്‍റേയും പാത സ്വീകരിച്ചു മുന്നേറുവാൻ ബംഗ്ലാദേശ് ജനതയോട്, പ്രത്യേകിച്ചും യുവജനങ്ങളോട് ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പയുടെ സന്ദേശം സമാപിക്കുന്നത്. ഇന്നു മാർച്ച് 26 വെള്ളിയാഴ്ചയാണ് ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക