News - 2024

വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയയിൽ പുതിയ കൂട്ടിചേര്‍ക്കലുകളുമായി ഫ്രാന്‍സിസ് പാപ്പ

ഫാ. ജിയോ തരകന്‍/ പ്രവാചക ശബ്ദം 02-05-2021 - Sunday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം പ്രമാണിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയയിൽ പുതിയ കൂട്ടിചേര്‍ക്കലുകളുമായി ഫ്രാന്‍സിസ് പാപ്പ. 'രക്ഷകന്റെ സംരക്ഷകൻ', 'ക്രിസ്തുവിന്റെ ദാസൻ', 'രക്ഷാകര കർമ്മത്തിലെ സഹായകൻ', 'ബുദ്ധിമുട്ടുകളിൽ സഹായിക്കുന്നവൻ', 'പ്രവാസികളുടെയും പാവങ്ങളുടെയും മധ്യസ്ഥൻ' എന്നീ വിശേഷണങ്ങളാണ് വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയയിൽ കൂട്ടിചേർത്തിരിക്കുന്നത്. തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ഇന്നലെ മെയ് മാസം ഒന്നാം തീയതിയാണ് പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിരിക്കുന്നത്. പ്രാദേശിക മെത്രാൻ സമിതികളോട് വേണ്ട വിധത്തിൽ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനകളിൽ പുതിയ വിശേഷണങ്ങൾ കൂട്ടിചേർക്കാൻ വത്തിക്കാന്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.

വത്തിക്കാനിലെ ആരാധന ക്രമങ്ങൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ സെക്രട്ടറി ആർച്ച് ബിഷപ്പ് ആർത്തർ റോഹെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവില്‍ ഒപ്പ് വച്ചിരിക്കുന്നത്. വിശുദ്ധ യൗസേപിതാവിനെ ആഗോള സഭയുടെ മദ്ധ്യസ്ഥൻ ആയി നാമകരണം ചെയ്തതിന്റെ 150-ാം വാർഷികം ആഘോഷങ്ങളുടെ ഭാഗമായിയാണ് ഫ്രാൻസിസ് പാപ്പ പിതാവിന്റെ ഹൃദയത്തിൽ നിന്ന് എന്ന് അർത്ഥം വരുന്ന പാത്രിസ് കോർഡെ എന്ന തിരുവെഴുത്ത് പുറത്തിറക്കിയത്. അതിൽ വി. യൗസേപ്പിതാവിനോട് സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാനായി പാപ്പ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുണ്ട്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ റെഡംതോരിസ് കുസ്തോസ് എന്ന അപ്പസ്തോലിക ആഹ്വാനത്തിൽ ഉള്ള 'രക്ഷകന്റെ സംരക്ഷകൻ' എന്ന വിശേഷണവും, പോൾ ആറാമൻ പാപ്പയുടെ പ്രസംഗങ്ങളിലെ 'ക്രിസ്തുവിന്റെ ദാസൻ' എന്ന വിശേഷണവും, വി. ജോൺ ക്രിസോസ്തോമിന്റെ പ്രാർത്ഥനയിലെ 'രക്ഷാകരകർമ്മത്തിലെ സഹായകൻ' എന്ന വിശേഷണവും, ഫ്രാൻസിസ് പാപ്പ ഇറക്കിയ തിരുവെഴുത്തിലെ 'ബുദ്ധിമുട്ടുകളിൽ സഹായിക്കുന്നവൻ', 'പ്രവാസികളുടെയും പാവങ്ങളുടെയും മദ്ധ്യസ്ഥൻ' എന്നീ വിശേഷണങ്ങളാണ് പുതിയതായി കൂട്ടിചേർത്തത്. പിയൂസ് പത്താമൻ പാപ്പയാണ് വി.യൗസേപിതാവിനോടുള്ള ലുത്തിനിയ തിരുസഭസിൽ ഔദ്യാഗികമായി അംഗീകരിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 648