News - 2025

കാര്‍ ഓടിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍: അപ്രതീക്ഷിത മെത്രാന്‍ നിയമനത്തിന്റെ ഞെട്ടല്‍ മാറാതെ ഫിലിപ്പീന്‍സ് വൈദികന്‍

പ്രവാചകശബ്ദം 04-07-2021 - Sunday

മനില: ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത മെത്രാന്‍ നിയമനം തന്നെ തേടിവന്നതിന്റെ ഞെട്ടലിലാണ് ഫിലിപ്പീൻസിലെ മലയ്ബലേ രൂപത വൈദികനായ മോൺസിഞ്ഞോർ നോയൽ പെദ്രിഗോസ. രൂപതയുടെ പുതിയ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച വിവരം കാർ ഡ്രൈവ് ചെയ്ത് പോകുന്ന വഴിക്കാണ് അദ്ദേഹം അറിയുന്നത്. തികച്ചും അപ്രതീക്ഷിതമായ ഫോണ്‍ കോള്‍. രാജ്യത്തെ വത്തിക്കാൻ പ്രതിനിധിയായ ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗണാണ് ഫോണിലൂടെ നിയമനം സംബന്ധിച്ച് വിവരം അദ്ദേഹത്തെ ധരിപ്പിച്ചത്. ഗൗരവമായിട്ട് തന്നെയാണോ ഇത് പറയുന്നത് എന്നൊരു ചോദ്യമാണ് ആർച്ച് ബിഷപ്പിനോട് അദ്ദേഹം ഉന്നയിച്ചത്. റാഡിയോ ബൺഡിൽയോ എന്ന രൂപതാ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തില്‍ മോൺസിഞ്ഞോർ നോയൽ പെദ്രിഗോസ വെളിപ്പെടുത്തി.

ആദ്യമൊക്കെ വിശ്വസിക്കാൻ പ്രയാസമായിരുന്നെങ്കിലും ക്രിസ്തുവിനോടും, സഭയോടുള്ള സ്നേഹത്തെപ്രതി പുതിയ ചുമതല ഏറ്റെടുക്കാൻ നോയൽ പെദ്രിഗോസ തയ്യാറായി. ഔദ്യോഗികമായി സഭ നിയമനത്തെ സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിക്കുന്നതുവരെ ആരോടും വിവരങ്ങളൊന്നും പങ്കുവയ്ക്കരുതെന്ന് ആര്‍ച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ മുന്നറിയിപ്പ് നൽകിയിരുന്നു. അറിയിപ്പ് ലഭിച്ചതിനു ശേഷം ഏതാനും ദിവസങ്ങൾ ഉറങ്ങാൻ സാധിച്ചില്ല. താൻ ആരുടെയും ശ്രദ്ധയിൽപെടാൻ ശ്രമിച്ചില്ലെങ്കിലും, ദൈവം തന്നെ കണ്ടെന്ന് മോൺസിഞ്ഞോർ പെദ്രിഗോസ പറയുന്നു വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ ദിവസമായ ജൂൺ 29നാണ് വത്തിക്കാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മലയ്ബലേ രൂപതയുടെ അഞ്ചാമത്തെ മെത്രാനാണ് നോയൽ പെദ്രിഗോസ. 2017 മുതൽ രൂപതയുടെ വികാരി ജനറാളായും, കത്തീഡ്രൽ റെക്ടറായും മോണ്‍. പെദ്രിഗോസ സേവനം ചെയ്തു വരികയായിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »