News - 2025

ക്രൈസ്തവ വിശ്വാസിയെ താലിബാൻ ഭീകരർ ജീവനോടെ തൊലിയുരിഞ്ഞു?: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ യുഎസ് ജനപ്രതിനിധി

പ്രവാചകശബ്ദം 23-08-2021 - Monday

വാഷിംഗ്ടൺ ഡി.സി: താലിബാൻ ഭീകരര്‍ സൃഷ്ട്ടിച്ച കടുത്ത അരക്ഷിതാവസ്ഥയ്ക്കിടെ അഫ്ഗാനിസ്ഥാനില്‍ അതിക്രൂരമായ ക്രിസ്തീയ വിരുദ്ധ പീഡനം നടന്നുവെന്ന വെളിപ്പെടുത്തലുമായി നോര്‍ത്ത് കരോളിനയില്‍ നിന്നുള്ള മുന്‍ യുഎസ് ജനപ്രതിനിധിയും വചനപ്രഘോഷകനുമായ മാർക്ക് വാക്കര്‍. അമേരിക്കൻ റേഡിയോ അവതാരകൻ ടോഡ് സ്റ്റാർണസിന് നൽകിയ അഭിമുഖത്തിലാണ് താലിബാൻ, ക്രൈസ്തവ വിശ്വാസിയെ ജീവനോടെ തൊലിയുരിഞ്ഞ് തൂണിൽ തൂക്കിയെന്ന് മാർക്ക് വാക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ ഭയാനകം എന്നു വിശേഷിപ്പിച്ച മാർക്ക് വാക്കർ ചൊവ്വാഴ്ചയാണ് ഈ സംഭവം നടന്നതെന്നും പറഞ്ഞു.

കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ചാണ് ഈ ക്രൂരത നടന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം ടോഡ് സ്റ്റാർണസിന്റെ പോഡ്കാസ്റ്റുള്ള വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് അറിഞ്ഞതെന്ന റേഡിയോ അവതാരകന്റെ ചോദ്യത്തിന് തനിക്ക് അവിടെ സേവനം ചെയ്യുന്ന ചിലരുമായുള്ള ബന്ധത്തിലൂടെയാണ് ഇക്കാര്യങ്ങൾ അറിഞ്ഞതെന്നും എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താനാകില്ലായെന്നുമായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കായി പ്രത്യേകം പ്രാർത്ഥിക്കാൻ സമയം നീക്കിവെയ്ക്കണമെന്നും ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തോട് മാർക്ക് വാക്കർ അഭ്യർത്ഥിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഗുരുതരമാണെന്നും ബിഷപ്പുമാരും വൈദികരും പാസ്റ്റർമാരും അഫ്ഗാൻ ജനതയ്ക്കായി പ്രാർത്ഥിക്കാൻ വാരാന്ത്യ ആരാധനകളിൽ അഞ്ച് മിനിറ്റ് നീക്കിവയ്ക്കുണമെന്നും ഇക്കഴിഞ്ഞ ഇരുപതാം തീയതി അദ്ദേഹം ട്വീറ്റ് ചെയ്തിരിന്നു. ഇതിനിടെ താലിബാന്‍ തീവ്രവാദികള്‍ ക്രൈസ്തവരുടെ ഭവനങ്ങള്‍ കയറിയിറങ്ങി പരിശോധന നടത്തുന്നതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 685