News - 2025

നൈജീരിയയില്‍ 37 ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തി

പ്രവാചകശബ്ദം 27-08-2021 - Friday

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 37 ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തി. യെല്‍വാന്‍ സന്‍ഗം പ്രവിശ്യയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു പ്രദേശവാസികളായ ക്രൈസ്തവരെ ഫുലാനി ഭീകരര്‍ കൂട്ടക്കൊല ചെയ്തതെന്ന്‍ ക്രൈസ്തവ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടന 'ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുവീടാന്തരം കയറിയിറങ്ങിയ ഭീകരര്‍ ക്രൈസ്തവരെ കൊന്നൊടുക്കുകയായിരുന്നു. പ്രദേശത്തേക്കുള്ള പാലം നശിപ്പിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ സുരക്ഷാസേനയ്ക്ക് എത്താന്‍ കഴിഞ്ഞില്ലെന്നു സൈനിക വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഗവർണർ സൈമൺ ലാലോംഗ് ഈ സംഭവത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ചു. സുരക്ഷാസേന 10 പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയാന്‍ ഈ പ്രദേശം 24 മണിക്കൂർ കർഫ്യൂവിന് കീഴിലാണെന്നും അദ്ദേഹം അറിയിച്ചു.

ലോകത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍, ബൊക്കോഹറാം, ഫുലാനി ഹെര്‍ഡ്സ്മാന്‍ തീവ്രവാദികളാണ് രാജ്യത്തെ ക്രൈസ്തവരെ കൊന്നൊടുക്കുന്നത്. ഇക്കഴിഞ്ഞ മെയ് 1 മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ 1992 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി അടുത്ത നാളില്‍ 'ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ' റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. 780 ക്രിസ്ത്യാനികള്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ തട്ടിക്കൊണ്ടുപോകലിന് ഇരയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിന്നു. രാജ്യത്തു നടക്കുന്ന ക്രൈസ്തവ നരഹത്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ ഉണരണമെന്ന് നിരവധി തവണ നൈജീരിയന്‍ മെത്രാന്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത് ചര്‍ച്ച ആകുന്നില്ലായെന്നതാണ് വസ്തുത.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 687