News - 2025

അഫ്ഗാനില്‍ ശ്രദ്ധിച്ചിരിന്നെങ്കില്‍ ദുരിതങ്ങള്‍ ഒഴിവാക്കാമായിരുന്നു: വത്തിക്കാൻ സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിന്‍

പ്രവാചകശബ്ദം 07-09-2021 - Tuesday

വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനിലെ സാഹചര്യം ലളിതമല്ലായെന്നും കൂടുതൽ ചിട്ടയോടെയുള്ള പിൻവാങ്ങലിന് പാശ്ചാത്യ സേന തീരുമാനിച്ചിരുന്നെങ്കിൽ ദുരിതങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ. മോന്തെ വെർജിനെയിലെ തീർത്ഥാടന കേന്ദ്രത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നവരുമായി സമ്പർക്കം നില നിർത്തിക്കൊണ്ട് അവിടത്തെ സാഹചര്യം പിന്തുടരാൻ പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങള്‍ സഹായിച്ചുകൊണ്ടിരുന്ന കുട്ടികളെ വിട്ടുപോരാൻ ഇഷ്ടപ്പെടാതെ അവിടെ സേവനം ചെയ്തിരുന്ന വൈദീകനേയും മദർ തെരേസായുടെ സന്യാസിനിമാരേയും തിരിച്ചെത്തിക്കാൻ കഴിഞ്ഞുവെന്നും കർദ്ദിനാൾ പറഞ്ഞു.

​അക്രമങ്ങളുടെ നിരവധി സാഹചര്യങ്ങളിലും ധാരാളം ഉപവി പ്രവർത്തികൾ നടക്കുന്നുണ്ടെന്നും ഇനിയും നന്നായി ചെയ്യാൻ കഴിയുമെന്നതിൽ സന്തോഷവും പ്രതീക്ഷയും കർദ്ദിനാൾ പ്രകടിപ്പിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നത് തുടരാൻ എല്ലാവരോടും ആവശ്യപ്പെടുന്നുണ്ടെന്നും രാജ്യത്തിന്റെ ഭാവിക്ക് പ്രത്യാശ നൽകുന്നതിനും ഇടയാക്കണമെന്നും പ്രാർത്ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ ആഗസ്റ്റ് 29 നു പ്രസ്താവിച്ചിരിന്നു. അഭയാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കാന്‍ രാജ്യങ്ങളോട് ആഹ്വാനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 691