News
“വിമര്‍ശകരെ നിശബ്ദരാക്കരുത്” : നൈജീരിയന്‍ ഗവണ്‍മെന്റിനോട് ക്രിസ്ത്യന്‍ നേതാക്കള്‍
പ്രവാചകശബ്ദം 04-09-2021 - Saturday
അബൂജ: സമൂഹത്തിലെ തിന്മകളെ തുറന്നുക്കാട്ടുന്ന വിമര്‍ശകരെ നിശബ്ദരാക്കുവാനുള്ള പ്രവണത ഉപേക്ഷിക്കണമെന്നു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഭരണകൂടത്തോട് രാജ്യത്തെ ക്രൈസ്തവ നേതാക്കള്‍. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നത് രാഷ്ട്രത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സഹായിക്കുമെന്ന്‍ ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’യുടെ (സി.എ.എന്‍) നേതൃത്വത്തിലുള്ള സഭാനേതാക്കള്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകൂടത്തിന്റെ പരാജയങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ ശത്രുക്കളായി കണ്ട് ഭയപ്പെടുത്താനും, ഇരകളെപ്പോലെ വേട്ടയാടി അറസ്റ്റ് ചെയ്യാനും ശ്രമിക്കരുതെന്ന് ക്രൈസ്തവ സഭാ നേതാക്കളെ പ്രതിനിധീകരിച്ച് സി.എ.എന്‍ പ്രസിഡന്റ് റവ. സാംസണ്‍ ഒലാസുപോ അയോകുണ്‍ലെ പറഞ്ഞു.
ക്രിയാത്മകമായ വിമർശനങ്ങളെ സഹിക്കുവാന്‍ പഠിക്കുന്നത് രാഷ്ട്രത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും, സമൂഹത്തിലെ ദോഷങ്ങളേയും അതിന്റെ കാരണക്കാരായ ആളുകളേയും വെളിച്ചത്ത് കൊണ്ടുവരുവാനും സഹായിക്കും. വിമര്‍ശകരെ ഭീഷണിപ്പെടുത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന്‍ പറഞ്ഞ നൈജീരിയന്‍ മെത്രാന്‍ സമിതി (സി.ബി.സി.എന്‍) അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ നേതാക്കള്‍, സദുദ്ദേശത്തോടുകൂടിയ വിമര്‍ശനങ്ങള്‍ പ്രശ്നങ്ങളുടെ വേരുകള്‍ കണ്ടെത്തി അവ പരിഹരിക്കുവാന്‍ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
നൈജീരിയന്‍ ജനതക്കിടയില്‍ വംശീയവും, മതപരവുമായ വിഷം കുത്തിവെക്കുന്നവരെക്കുറിച്ചും പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത്തരത്തിലുള്ള ആളുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ക്രിസ്ത്യന്‍ നേതാക്കള്‍ സത്യത്തിന് മാത്രമേ തങ്ങളെ സ്വതന്ത്രരാക്കുവാന്‍ കഴിയുകയുള്ളൂവെന്നും, സമാധാനവും, സ്നേഹവും, ഐക്യവുമാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലിരിക്കുന്നവരോട് സത്യം തുറന്നു പറയുവാന്‍ ഭയക്കരുതെന്നും, വ്യാജവാര്‍ത്തകളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും മുഴുവന്‍ നൈജീരിയക്കാരോടും ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.
തങ്ങളുടെ സ്പോണ്‍സര്‍മാരായി ബൊക്കോഹറാം ഭീകരർ പേരെടുത്ത് പറഞ്ഞ ഉന്നത രാഷ്ട്രീയക്കാരെ കുറിച്ച് അ ന്വേഷിക്കുവാന്‍ നൈ ജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി വിസമ്മതിച്ചതിനെ കുറിച്ച് വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡി.ഐ.എ) അദ്ദേഹത്തെ വിളിച്ചു വരുത്തിയ സാഹചര്യത്തിലാണ് ക്രിസ്ത്യന്‍ നേതാക്കളുടെ മുന്നറിയിപ്പ് എന്നാണ് അനുമാനിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുത ക്രൈസ്തവര്‍ കൊലപ്പെടുന്ന ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക